'രോഹിത്തിനെ നിർത്തണം! ഹർദിക്കിനെ എന്തായാലും റിലീസ് ചെയ്യണം'; മുംബൈ ഇന്ത്യൻസിന് ഉപദേശവുമായി മുൻ താരം
text_fieldsഐ.പി.എൽ മേഗാ താരലേലത്തിനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ഓരോ ടീമിലും ആരൊക്കെ വേണമെന്നും വേണ്ടെന്നുമൊക്കെയുള്ള ചർച്ചയിലാണ് ആരാധകരും ക്രിക്കറ്റ് ലോകവും. ഇപ്പോഴിതാ മുംബൈ ഇന്ത്യൻസ് ആരയൊക്കെ നിലനിർത്തണമെന്ന് ഉപദേശിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ അജയ് ജഡേജ. മുംബൈ ഇന്ത്യൻസിന്‍റെ നായകനായ ഹർദിക്ക് പാണ്ഡ്യയെ നിലനിർത്തേണ്ട എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഹർദിക്കിനെ റൈറ്റ് ടു മാച്ച് വഴി സ്വന്തമാക്കുന്നതാണ് നല്ലതെന്നാണ് അജയ് ജഡേജ പറയുന്നത്. സൂപ്പർതാരങ്ങളായ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നീ താരങ്ങളെ തീർച്ചയായും നിലനിർത്തണമെന്നും ജഡേജ ഉപദേശിക്കുന്നു.
'രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നീ താരങ്ങളെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തേണ്ടതെന്ന് ഞാന്‍ കരുതുന്നു. ലേലത്തിന് വെച്ചാല്‍ ഈ കളിക്കാരെ സ്വന്തമാക്കുകയെന്നത് അസാധ്യമാണ്. കൂടാതെ ഹര്‍ദ്ദിക്കിന് വേണ്ടി മുംബൈ ഇന്ത്യന്‍സ് അവരുടെ ആർ.ടി.എം കാര്‍ഡ് ഉപയോഗിച്ചാൽ മതി. ഹാര്‍ദ്ദിക് നല്ലൊരു കളിക്കാരന്‍ ആണെങ്കിലും അദ്ദേഹത്തിന്റെ പരിക്കുകള്‍ തിരിച്ചടിയാണ്. പരിക്കുകള്‍ കാരണം മറ്റ് ഫ്രാഞ്ചൈസികള്‍ ഹാര്‍ദ്ദിക്കിനെ സ്വന്തമാക്കാനുള്ള സാധ്യത് കുറവാണ്,' അജയ് ജഡേജ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണിലാണ് മുംബൈ ഇന്ത്യൻസിന്‍റെ നായകനായി ഹർദിക്ക് ടീമിലെത്തിയത്. അതിന് മുന്നേയുള്ള രണ്ട് സീസണിൽ താരം ഗുജറാത്ത് ടൈറ്റൻസിന്‍റെ നായകനായിരുന്നു. ടൈറ്റൻസിനെ ഒരു സീസണിൽ കിരീടത്തിലേക്ക് നയിച്ച ഹർദിക്ക് ഒരു സീസണിൽ റണ്ണറപ്പ് സ്ഥാനത്തേക്കും നയിച്ചു. രോഹിത് ശർമയെ ഒഴിവാക്ക് ഹർദിക്കിനെ ക്യാപ്റ്റ്ൻസി ഏൽപ്പിച്ചതിന് ശേഷം മുംബൈ മാനേജ്മെന്‍റിനെതിരെയും ഹർദിക്കിനെതിരെയും ആരാധകർ തിരിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.