'കോഹ്ലി തന്നെയാണ് നായകൻ, ഞങ്ങൾ തമ്മിൽ മികച്ച ബന്ധം'; മനസ്സുതുറന്ന് രഹാനെ
text_fieldsആസ്ട്രേലിയൻ മണ്ണിൽ ചരിത്ര വിജയം നേടിയതിന് പിന്നാലെ അജിൻക്യ രഹാനെയെ സ്ഥിരം നായകനാക്കണമെന്ന് പല ക്രിക്കറ്റ് ആരാധകരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിശദീകരണവുമായി രഹാനെ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഇംഗ്ലണ്ടുമായി ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്കായി ചെെന്നെക്ക് പോകാനൊരുങ്ങവേ വാർത്ത ഏജൻസിയായ പി.ടി.ഐയുമായി സംസാരിക്കുകയായിരുന്നു രഹാനെ.
''ഒരു മാറ്റവുമുണ്ടാകില്ല. ടെസ്റ്റ് ടീമിൽ വിരാട് തന്നെയാണ് നായകൻ. ഞാൻ അദ്ദേഹത്തിന്‍റെ ഉപനായകനാണ്. അദ്ദേഹത്തിന്‍റെ അഭാവത്തിൽ ടീമിനെ നയിക്കുകയും ഏറ്റവും മികച്ചത് തന്നെ നൽകുകയും ചെയ്യുക എന്നത് എന്‍റെ ഉത്തരവാദിത്തമായിരുന്നു.
ഒരു ക്യാപ്റ്റനാകുക എന്നത് പ്രധാനപ്പെട്ടതല്ല. പക്ഷേ ക്യാപ്റ്റനാകേണ്ടി വരുേമ്പാൾ എങ്ങനെ പെർഫോം ചെയ്യുന്നു എന്നതാണ് പ്രധാനം. ഞാൻ ആ സ്ഥാനത്തായപ്പോൾ മികച്ചതായിരുന്നു. ഭാവിയിലും അങ്ങനെയാകുമെന്ന് പ്രതീക്ഷിക്കാം.
ഞാനും വിരാട് കോഹ്ലിയും തമ്മിൽ മികച്ച ബന്ധമാണുള്ളത്. അദ്ദേഹം എന്‍റെ ബാറ്റിങ്ങിെന എപ്പോഴും പ്രശംസിക്കും. ഞങ്ങൾ രണ്ടുപേരും ഓവർസീസ് സാഹചര്യങ്ങളിൽ ഇന്ത്യക്കായി നന്നായി കളിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിൽ മികച്ച ഒരുപാട് കൂട്ടുകെട്ടുകളുണ്ടായിട്ടുണ്ട്.ക്രീസിൽ നിൽക്കുേമ്പാൾ ഞങ്ങൾ എതിർബൗളർമാരെ വിലയിരുത്തുകയും മോശം ഷോട്ടുകൾ കളിക്കുേമ്പാൾ ജാഗ്രതപാലിക്കാൻ പറയുകയും ചെയ്യും.
കോഹ്ലി കൂർമ്മതയുള്ള ക്യാപ്റ്റനാണ്. ഫീൽഡിൽ അദ്ദേഹം മികച്ച തീരുമാനങ്ങൾ എടുക്കും. സ്പിന്നർമാർ പന്തെടുക്കുേമ്പാൾ അദ്ദേഹം എന്നെ സ്ലിപ്പിൽ ക്യാച്ചിങ്ങിനായി നിർത്തും. വിരാട് എന്നിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കാറുണ്ട്. അദ്ദേഹത്തെ നിരാശപ്പടുത്താതിരിക്കാൻ ഞാനും'' -രഹാനെ പ്രതികരിച്ചു.
ഫെബ്രുവരി അഞ്ചുമുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഡലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി മടങ്ങിയതിനെത്തുടർന്നാണ് രഹാനെ നായകസ്ഥാനം ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.