അജിൻക്യ രഹാനെയുടെ ഫോമിൽ ആശങ്ക വേണോ? ഇന്ത്യൻ ബാറ്റിങ് പരിശീലകന് പറയാനുള്ളത് ഇതാണ്
text_fieldsലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ കൂടി അേമ്പ പരാജയമായ ഇന്ത്യൻ ഉപനായകൻ അജിൻക്യ രഹാനെയെ പുറത്തിരുത്തണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു. പരമ്പരയിൽ ഇന്ത്യൻ മധ്യനിര പ്രത്യേകിച്ച് രഹാനെ പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നില്ല.
എന്നാൽ ഫോംഔട്ടായ രഹാനെയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ്. 'വലിയൊരു കാലത്തേക്ക് ക്രിക്കറ്റ് കളിക്കുേമ്പാൾ നമുക്ക് വ്യാത്യസ്ഥ ഘട്ടങ്ങളുണ്ടായിരിക്കും. ചിലപ്പോൾ റൺസ് എടുക്കാൻ സാധിക്കില്ല. ആ സമയത്ത് ടീമിന്‍റെ ഒന്നടങ്കം പിന്തുണയാണവർക്ക് വേണ്ടത്. പുജാരയെ നോക്കൂ...കൂടുതൽ അവസരങ്ങൾ ലഭിച്ചപ്പോൾ ഫോമിലേക്ക് മടങ്ങി വന്ന പുജാര ഇന്ത്യക്കായി മികച്ച ഒരുപിടി ഇന്നിങ്സുകൾ കാഴ്ചവെച്ചത് നാം കണ്ടു' -റാത്തോഡ് പറഞ്ഞു.
'രഹാനെ ഫോമിൽ തിരിച്ചെത്തുമെന്നും ഇന്ത്യൻ ബാറ്റിങ്നിരക്ക് സുപ്രധാന സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ല' -അദ്ദേഹം കൂട്ടിച്ചേർത്തു.
ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. അവസാന ദിനം ഇന്ത്യക്ക് ജയിക്കാൻ 10 വിക്കറ്റ് വേണം. ഇംഗ്ലണ്ടിന് 291റൺസും. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിൽ ഇംഗ്ലീഷ് ബാറ്റിങ് നിരക്കെതിരെ ഇന്ത്യ കരുതിവെച്ച ബൗളിങ് ആയുധങ്ങൾ കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.