'രോഹിത് മിഡിൽ ഓർഡറിൽ ബാറ്റ് വീശിയിട്ട് 2170 ദിവസമായി'; രണ്ടാം ടെസ്റ്റിൽ ബാറ്റിങ് ഓർഡർ മാറ്റുന്നതിനെ കുറിച്ച് മുൻ താരം
text_fieldsബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ഓപ്പണിങ്ങിൽ ഇറങ്ങില്ലെന്ന് മുൻ താരം ആകാശ് ചോപ്ര. ആദ്യ മത്സരത്തിൽ രോഹിത് ശർമ ടീമിൽ ഇല്ലാതിരുന്ന സാഹചര്യത്തിൽ കെ.എൽ.രാഹുലാണ് യശ്വസ്വി ജയ്സ്വാളിനൊപ്പം ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയത്. രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ മധ്യനിരയിൽ കളിച്ചിട്ട് ആറ് വർഷമായെന്നും ആകാശ് ചോപ്ര ഓർമിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന പ്രൈ മിനിസ്റ്റർ ഇലവനെതിരെയുള്ള സന്നാഹമത്സരത്തിൽ നാലാമനായാണ് രോഹിത് ബാറ്റ് വീശിയത്. മികച്ച രീതിയിൽ ബാറ്റ്‍ വീശിയ രാഹുലിനെ മാറ്റി ആ സ്ഥാനത്തേക്ക് ഇറങ്ങാൻ രോഹിത്തും ടീമും താത്പര്യപ്പെടുന്നില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
'രോഹിത് ശർമ ഓപ്പണിങ് ഇറങ്ങില്ലെന്നാണ് തോന്നുന്നത്. പ്രൈം മിനിസ്റ്റർ ഇലവനെതിരെയുള്ള പിങ്ക് ബോൽ പ്രാക്ടീസ് തമസ്രത്തിൽ രോഹിത് ശർമ ഓപ്പണിങ്ങിൽ ഇറങ്ങിയില്ല. ഇതിൽ നിന്ന് തന്നെ രോഹിത് ശർമ മധ്യനിരയിലാണ് കളിക്കുക എന്ന് വ്യക്തമാണ്. അഡ്ലെയ്ഡിൽ ആറാം തിയ്യതി നടക്കുന്ന ടെസ്റ്റ് മത്സരം ആരംഭിക്കുമ്പോൾ രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ മധ്യനിരയിൽ കളിച്ചിട്ട് 2170 ദിവസങ്ങളാകും. ട
അദ്ദേഹം അവസാനമായി മധ്യനിരയിൽ കളിച്ചത് 2018ലാണ്. ആറ് വർഷം മുമ്പ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ. അതിന് ശേഷം അദ്ദേഹം മധ്യനിരയിൽ കളിച്ചിട്ടില്ല,' തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു. 2018ൽ ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിൽ ആറാമനായി ഇറങ്ങിയ രോഹിത് ശർമ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 63 റൺസും രണ്ടാം ഇന്നിങ്സിൽ അഞ്ച് റൺസും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.