മറികടന്നത് പന്തിനെയും അഞ്ച് താരങ്ങളെയും; അരങ്ങേറ്റത്തിൽ റെക്കോഡിട്ട് അലക്സ് കാരി
text_fieldsബ്രിസ്ബേൻ: ഇംഗ്ലണ്ടിനെതിരെ ആഷ്സ് പരമ്പരയിലൂടെ മിന്നുന്ന അരങ്ങേറ്റമാണ് ആസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് കാരി നടത്തിയത്. അരേങ്ങറ്റ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലുമായി എട്ടു ക്യാച് എടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടം കാരി സ്വന്തമാക്കി.
ടെസ്റ്റ് അരങ്ങേറ്റത്തിൽ ഏഴ് ക്യാച് എടുത്ത ഇന്ത്യൻ താരം ഋഷഭ് പന്തിനെയും മറ്റ് അഞ്ച് കളിക്കാരെയുമാണ് കാരി പിന്തളളിയത്. കാമറൂൺ ഗ്രീനിന്‍റെ പന്തിൽ ക്രിസ് വോക്സിനെ കൈപ്പിടിയിലൊതുക്കി ഗാബ ടെസ്റ്റിന്‍റെ നാലം ദിനമാണ് കാരി റെക്കോഡ് സ്വന്തമാക്കിയത്. മുൻ നായകൻ ടിം പെയ്ൻ ക്രിക്കറ്റിൽ നിന്ന് അവധിയെടുത്തതോടെയാണ് കാരിക്ക് നറുക്ക് വീണത്.
ടെസ്റ്റ് അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ ക്യാച് നേടിയ താരങ്ങൾ:
- അലക്സ് കാരി (8)
- ക്രിസ് റീഡ് (7)
- ബ്രയാൻ ടാബർ (7)
- ചമര ഡുനുസിങ്കെ (7)
- ഋഷഭ് പന്ത് (7)
- പീറ്റർ നെവിൽ (7)
- അലൻ നോട്ട് (7)
ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്‍റൺ ഡികോക്ക് ശ്രീലങ്കക്കെതിരെ ഒമ്പത് ക്യാച് എടുത്തെങ്കിലും അത് താരത്തിന്‍റെ അരങ്ങേറ്റത്തിലായിരുന്നില്ല. ആസ്ട്രേലിയക്കെതിരെ േപാർട് എലിസബത്തിൽ ഡികോക്ക് അരങ്ങേറുേമ്പാൾ എബി ഡിവില്ലിയേഴ്സായിരുന്നു പ്രോട്ടിയേസിന്‍റെ കീപ്പർ.
കാരിയെ കൂടാതെ ആസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണും ടെസ്റ്റിൽ സുപ്രധാന നായികക്കല്ല് പിന്നിട്ടു. നാലാം ദിനം ഡേവിഡ് മലാനെ വീഴ്ത്തിയ ലിയോൺ 400ാം ടെസ്റ്റ് വിക്കറ്റ് സ്വന്തം പേരിലാക്കി. ഷെയ്ൻ വോണും (708) ഗ്ലെൻ മഗ്രാത്തുമാണ് (563) 400ലേറെ വിക്കറ്റുകൾ സ്വന്തമാക്കിയ മറ്റ് രണ്ട് ഓസീസ് താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.