ഐ.പി.എൽ: കരീബിയൻ പ്രീമിയർ ലീഗിൽ മിന്നിയ യു.എസ് പേസർ അലി ഖാൻ ഇനി കൊൽക്കത്തയിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻപ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ യു.എസ്.എക്കാരനാകാൻ ഒരുങ്ങി പേസ് ബൗളർ അലി ഖാൻ. പാകിസ്താൻ വംശജനായ അലിയെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് ടീമിലെത്തിച്ചത്.
ഇംഗ്ലീഷ് പേസർ ഹാരി ഗേണിയുടെ പകരക്കാരനായാണ് 29കാരനെ കെ.കെ.ആർ സ്വന്തം പാളയത്തിലെത്തിച്ചത്. മുതുകിന് പരിക്കേറ്റതിനെത്തുടർന്ന് ഹാരി ടൂർണമെൻറിൽ നിന്ന് പുറത്തായിരുന്നു.
ഫാസ്റ്റ് ബൗളറായ അലിയെക്കൂടാതെ ഓയിൻ മോർഗൻ, പാറ്റ് കമ്മിൻസ്, രാഹുൽ ത്രിപതി, വരുൺ ചക്രവർത്തി, എം. സിദ്ധാർഥ്, ക്രിസ് ഗ്രീൻ, ടോം ബാൻറൺ, നിഖിൽ നായിക് എന്നിവരാണ് കൊൽക്കത്ത നിരയിലെ പുതിയ താരങ്ങൾ.
കരീബിയൻ പ്രീമിയർ ലീഗിൽ കെ.കെ.ആറിൻെറ സഹോദര ക്ലബായ ട്രിൻബാഗോ നൈറ്റ്റൈഡേഴ്സിൻെറ താരമാണ് അലി. കെ.പി.എല്ലിൽ കഴിഞ്ഞ ദിവസം ടി.കെ.ആർ നാലാം കിരീടം സ്വന്തമാക്കിയിരുന്നു. 7.43 ഇക്കോണമി റേറ്റിൽ എട്ടു വിക്കറ്റ് വീഴ്ത്തിയ അലി ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായാണ് ടൂർണമെൻറ് അവസാനിപ്പിച്ചത്.
മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന അലി കൃത്യതയാർന്ന യോർക്കറുകളിലൂടെ ബാറ്റ്മാനെ അടിതെറ്റിക്കാൻ മിടുക്കനാണ്.
കാനഡയിലെ ഗ്ലോബൽ ടി20 ലീഗിലൂടെ വിൻഡീസ് ഓൾറൗണ്ടർ ഡ്വൈൻ ബ്രാവോയാണ് അലിയെ കണ്ടെത്തിയത്. ശേഷം കെ.പി.എല്ലിലും ബംഗ്ലാേദശ് പ്രീമിയർ ലീഗിലും പാകിസ്താൻ സൂപ്പർ ലീഗിലും സാന്നിധ്യം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.