ഇന്ത്യയുടെ ലോകകപ്പ് തോൽവിയിൽ പിച്ചിനെ പഴിച്ച് അമ്പാട്ടി റായിഡു
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് തോൽവിയിൽ പിച്ചിനെ പഴിച്ച് മുൻ ഇന്ത്യൻ ബാറ്റർ അമ്പാടി റായിഡു. മോശം പിച്ചാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്നാണ് അമ്പാട്ടി റായിഡു പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.വേഗത കുറഞ്ഞ വിക്കറ്റ് ഒരുക്കാനുള്ള ഐഡിയ ആരുടേതാണെന്ന് റായിഡു ചോദിച്ചു. സാധാരണ പിച്ചായിരുന്നെങ്കിൽ കളിയിൽ ആസ്ട്രേലിയയേക്കാളും മികവ് ഇന്ത്യ പ്രകടിപ്പിക്കുമായിരുന്നുവെന്നും അമ്പാട്ടി റായിഡു പറഞ്ഞു.
ഫൈനലിനായി ഒരുക്കിയത് സ്ലോ വിക്കറ്റായിരുന്നു. ഇത്തരമൊരു പിച്ച് ഒരുക്കാനുള്ള ഐഡിയ ആരുടേതാണെന്ന് എനിക്ക് അറിയില്ല. നോർമൽ വിക്കറ്റായിരുന്നുവെങ്കിൽ ഇന്ത്യക്ക് കുറച്ചു കൂടി മികച്ച പ്രകടനം നടത്താൻ സാധിക്കുമായിരുന്നു. എന്നാൽ, പിച്ച് മോശമായതിനാൽ ഇന്ത്യക്ക് അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് കളി അനുകൂലമാക്കാനാണ് ഇത്തരത്തിലൊരു വിക്കറ്റ് ഒരുക്കിയതെന്ന് പറയുന്നവരുണ്ട്. വിക്കറ്റ് സ്ലോവായതിനാൽ ഇന്ത്യക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. നല്ലൊരു ക്രിക്കറ്റിങ് വിക്കറ്റായിരുന്നു ഒരുക്കേണ്ടത്. ഏത് ടീമിനേയും തോൽപ്പിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. ലോകകപ്പിലെ വിക്കറ്റ് കളിയുടെ അവസാനം വരെ ഒരേ സ്വഭാവമാണ് പ്രകടിപ്പിച്ചതെന്നും അമ്പാട്ടി റായിഡു പറഞ്ഞു.
ഇന്ത്യക്കെതിരായ ലോകകപ്പ് ഫൈനലിൽ ആറ് വിക്കറ്റ് ജയമാണ് ആസ്ട്രേലിയ കുറിച്ചത്. 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 43 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സെഞ്ച്വറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡും മധ്യനിര ബാറ്റർ ലബൂഷെയ്നും നടത്തിയ മികച്ച പ്രകടനമാണ് ക്രിക്കറ്റ് ലോകകപ്പ് കിരീടം വീണ്ടും ആസ്ട്രേലിയയുടെ ഷെൽഫിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.