ഡൽഹി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ജയ്റ്റ്ലിയുടെ പ്രതിമ അമിത് ഷാ അനാച്ഛാദനം ചെയ്തു
text_fieldsന്യൂഡൽഹി: പൊതുജനം എന്തുപറയുമെന്ന് നോക്കാതെ തെൻറ കൂടെ ജ്യേഷ്ഠനെപ്പോെല നിന്ന് മാർഗനിർദേശം നൽകിയ നേതാവാണ് മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ ബി.ജെ.പി നേതാവായിരുന്ന അരുൺ ജെയ്റ്റ്ലിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായിരുന്ന ജെയ്റ്റ്ലിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ സ്പിൻ ഇതിഹാസമായ ബിഷൻ സിങ് ബേദി ഉയർത്തിയ വിവാദത്തിനിടയിലായിരുന്നു ചടങ്ങ്. കളിക്കുന്നത് ഒരു കൂട്ടരാണെങ്കിൽ ക്രിക്കറ്റ് കളിക്ക് സാഹചര്യമൊരുക്കുന്ന രണ്ടാമതൊരു കൂട്ടരുമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അവരുെട സംഭാവനകളും ധാരാളമാണ്. അതിനാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നതെന്ന് അമിത് ഷാ പറഞ്ഞു. അരുൺ ജെയ്റ്റ്ലിയുടെ മകൻ രോഹൻ ജെയ്റ്റ്ലിക്ക് അയച്ച കത്തിൽ ബേദി ക്രിറ്റ് ബോർഡിലെ തെൻറ അംഗത്വം രാജിവെക്കുകയാണെന്ന് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.