വമ്പന്മാരെ തകർത്ത വീെമ്പാന്നും തുണയായില്ല; ആന്ധ്രയോട് കൊമ്പുകുത്തി കേരളം
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വമ്പന്മാരായ മുംബൈ, ഡൽഹി ടീമുകളെ നിലംപരിശാക്കിയ ആത്മവിശ്വാസവുമായാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 ടൂർണെമന്റിൽ താരതമ്യേന കുഞ്ഞന്മാരായ ആന്ധ്രക്കെതിരെ കേരളം ഞായറാഴ്ച പാഡുകെട്ടിയിറങ്ങിയത്. എന്നാൽ, ശരദ് പവാർ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ആന്ധ്രയോട് ആറു വിക്കറ്റിന്‍റെ ദയനീയ പരാജയം ഏറ്റുവാങ്ങാനായിരുന്നു സഞ്ജു സാംസണിന്‍റെയും കൂട്ടുകാരുെടയും നിയോഗം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തേപ്പാൾ നാലു വിക്കറ്റ് നഷ്ടത്തിൽ 17 പന്തു ബാക്കിയിരിക്കേ, ആന്ധ്ര അനായാസം ലക്ഷ്യം നേടി.
കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ദേശീയ ക്രിക്കറ്റിന്‍റെ മുഴുവൻ ശ്രദ്ധയുമാവാഹിച്ച ഗംഭീര വിജയങ്ങൾക്കുപിന്നാലെ ഹാട്രിക് ജയം തേടിയിറങ്ങിയ കേരളത്തിന് ആന്ധ്രക്കെതിരെ മുന്നോട്ടുവെക്കാൻ കഴിഞ്ഞത് 113 റൺസ് വിജയലക്ഷ്യം മാത്രം. ഓപണർ അശ്വിൻ ഹെബ്ബാറും (46 പന്തിൽ 48) ക്യാപ്റ്റൻ അമ്പാട്ടി റായുഡുവും (27പന്തിൽ പുറത്താകാതെ 38) തിളങ്ങിയതോടെ ആന്ധ്ര വിജയവും നാലുപോയന്‍റും സ്വന്തമാക്കുകയായിരുന്നു.
ഓപണർ ഭരതിനെയും (എട്ടു പന്തിൽ ഒമ്പത്) മനീഷ് ഗോലമാരു (ഏഴു പന്തിൽ അഞ്ച്) വിനെയും നിലയുറപ്പിക്കും മുെമ്പ ജലജ് സക്സേന പുറത്താക്കിയതോടെ കുറഞ്ഞ സ്കോർ പ്രതിരോധിക്കാനാവുമെന്ന പ്രതീക്ഷ കേരളത്തിനുണ്ടായിരുന്നു. പിന്നാലെ റിക്കി ഭൂയിയെ (ഏഴു പന്തിൽ ഒന്ന്) സചിൻ ബേബി ക്ലീൻ ബൗൾഡാക്കിയതോടെ ആന്ധ്ര മൂന്നിന് 43 റൺസെന്ന നിലയിലായി. എന്നാൽ, നാലാംവിക്കറ്റിൽ അശ്വിനും റായുഡുവും 48 റൺസ് കൂട്ടുകെട്ടുയർത്തിയതോടെയാണ് കളി പൂർണമായും കേരളത്തിന്‍റെ വരുതിയിൽനിന്ന് മാറിയത്. ആറു ഫോറും ഒരു സിക്സുമുതിർത്ത ഹെബ്ബാറിനെ ശ്രീശാന്ത് വിഷ്ണു വിനോദിന്‍റെ കൈകളിലെത്തിക്കുേമ്പാൾ ആന്ധ്ര 91 റൺസിലെത്തിയിരുന്നു. പിന്നീട് പ്രശാന്ത് കുമാറിനെ (എട്ടു പന്തിൽ ഒമ്പത് നോട്ടൗട്ട്) കൂട്ടുനിർത്തി റായുഡു ദൗത്യം പൂർത്തിയാക്കി. 27 പന്തു നേരിട്ട റായുഡു നാലു ഫോറും ഒരു സിക്സുമുതിർത്തു. നാലോവറിൽ കേവലം ഒമ്പതു റൺസ് വഴങ്ങിയാണ് സക്സേന രണ്ടു വിക്കറ്റെടുത്തത്.
നേരത്തേ, കൃത്യമായ ലൈനിൽ ആന്ധ്ര പന്തെറിഞ്ഞതോടെ കൂറ്റനടികൾക്ക് കഴിയാതെ കേരളം കുഴങ്ങുകയായിരുന്നു. 34 പന്തിൽ ഒരു ഫോറും നാലു സിക്സുമടക്കം പുറത്താകാതെ 51 റൺസെടുത്ത സചിൻ ബേബിയും 34 പന്തിൽ ഒരു ഫോറടക്കം 27 റൺസെടുത്ത ജലജ് സക്സേനയുമൊഴികെ ആർക്കും തിളങ്ങാനായില്ല. മുംബൈയെ തോൽപിച്ച മത്സരത്തിലെ ഹീറോ മുഹമ്മദ് അസ്ഹറുദ്ദീൻ 12 പന്തിൽ 12റൺസെടുത്ത് പുറത്തായി. ഡൽഹിക്കെതിരായ മത്സരത്തിൽ തിളങ്ങിയ റോബിൻ ഉത്തപ്പ 17 പന്തിൽ എട്ടും വിഷ്ണു വിനോദ് ഒമ്പതു പന്തിൽ നാലും റൺസാണെടുത്തത്. ക്യാപ്റ്റൻ സഞ്ജു സാംസണിന് തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങാനായില്ല. 14 പന്തു നേരിട്ട സഞ്ജു ഒരു ഫോറടക്കം ഏഴു റൺസെടുത്ത് പുറത്താവുകയായിരുന്നു.
എലീറ്റ് ഗ്രൂപ് ഇയിൽ ഒന്നാമതായിരുന്ന കേരളം ഈ തോൽവിയോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. നാലു കളികളിൽ ആന്ധ്രയുടെ ആദ്യ ജയമാണിത്. സ്വന്തം തട്ടകം വേദിയായ ടൂർണമെന്‍റിൽ മുംബൈ കളിച്ച നാലു കളികളും തോറ്റു. ഞായറാഴ്ച പുതുച്ചേരിയാണ് മുംബൈയെ ആറുവിക്കറ്റിന് തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.