'അരുൺ ജയ്റ്റ്ലിയുടെ പ്രതിമ വെക്കാനുള്ളതല്ല ക്രിക്കറ്റ് സറ്റേഡിയം'; ആഞ്ഞടിച്ച് ബിഷൻ സിങ് ബേദി
text_fieldsഡൽഹിയിലെ ഫിറോസ് ഷാ കോട്ലയിൽ അന്തരിച്ച ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ജയ്റ്റ്ലിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ബിഷൻ സിങ് ബേദി.
ക്രിക്കറ്റർമാരുടേതിനേക്കാൾ വലിയ പ്രധാന്യം ഭരണാധികാരികൾക്ക് നൽകുന്നതിനെ വിമർശിച്ച ബേദി ഡൽഹി ക്രിക്കറ്റ് ബോർഡിേന്റത് സ്വജനപക്ഷപാതമാണെന്നും തുറന്നടിച്ചു. ഡൽഹി ക്രിക്കറ്റ് ബോർഡിന്‍റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്ത അരുൺ ജയ്റ്റ്ലിയുടെ മകൻ കൂടിയായ രോഹൻ ജയ്റ്റ്ലിക്ക് ഇതുസംബന്ധിച്ച് ബേദി കത്തയച്ചു. ഗാലറിയിൽ സ്ഥാപിച്ച തന്‍റെ പേരിലുള്ള സ്റ്റാൻഡ് ഒഴിവാക്കണമെന്നും താൻ അംഗത്വം രാജിവെക്കുകയാണെന്നും ബേദി കത്തിലെഴുതി.
1999 മുതൽ 2013 മുതൽ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനായ ജയ്റ്റ്ലിയുടെ ആറടി ഉയരത്തതിലുള്ള പ്രതിമ സ്ഥാപിക്കാൻ ബോർഡ് തീരുമാനമെടുത്തിരുന്നു. നേരത്തേ ഡൽഹി ഫിറോസ് ഷാ കോട്ലയുടെ പേര് മാറ്റി അരുൺ ജയ്റ്റ്ലി സ്റ്റേഡിയം എന്നാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.