'അവനെ സാധാരണയായി കാണല്ലേ, അങ്ങനെ കണ്ടാൽ നിങ്ങളാണ് മണ്ടൻമാർ'; രോഹിത് ശർമ വളരെ സ്മാർട്ടാണെന്ന് അമ്പയർ
text_fieldsഎപ്പോഴും ശാന്തമായൊരു ശരീരഭാഷയുള്ള താരമാണ് ഇന്ത്യൻ ക്രിക്കറ്റിന്‍റെ നായകൻ രോഹിത് ശർമ. എന്നാൽ അദ്ദേഹത്തിന്‍റെ മറവി കഥകൾ ആളുകളുടെ ഇടയിൽ ശ്രദ്ധേയമാണ്. രോഹിത് എല്ലാ കാര്യത്തിലും സാധാരണപോലെയല്ലെന്നും അദ്ദേഹം വളരെ മിടുക്കനായൊരു കളിക്കാരനാണെന്ന് പറയുകയാണ് ഇന്ത്യക്കാരനായ അമ്പയർ അനിൽ ചൗധരി. 50 ഓളം അന്താരാഷ്ട്ര മത്സരത്തിൽ അദ്ദേഹം അമ്പയറായി ജോലി ചെയ്തിട്ടുണ്ട്. രോഹിത് ശർമയുടെ ഗെയിം സെൻസിനെ സംശയിക്കുന്നവരീണ് യഥാർത്ഥത്തിൽ മണ്ടൻമാരാകുന്നതെന്നും ചൗദരി പറഞ്ഞു.
'രോഹിത്തിനെ കണ്ടാൽ ഒരു സാധാ മനുഷ്യനെ പോലെ തോന്നും, എന്നാൽ അദ്ദേഹം ഒരു ബുദ്ധിമാനായ കളിക്കാരനാണ്. അല്ലാന്ന് ചിന്തിക്കുന്നവർ വിഡ്ഢിയാകുകയാണ്. അദ്ദേഹത്തിന്‍റെ ഗെയിം സെൻസ് അപാരമാണ്. ബാറ്റ് ചെയ്യുമ്പോൾ രോഹിത് ഭയങ്കര ഷാർപ്പാണ്. ബാക്കിയുള്ളവർക്ക് 160 കിലോമീറ്റർ വേഗതയിലെന്ന് തോന്നുന്ന പന്തുകൾ രോഹിത്തിന് വെറും 120 കിലോമീറ്റർ വേഗതയെ തോന്നാറുള്ളൂ. അവൻ ഔട്ടാകുകയാണെങ്കിൽ സംശയമുള്ളത് പോലെ കാണിക്കാൻ ഒന്നും നിക്കില്ല. അത് പോലുള്ള താരങ്ങൾക്ക് അമ്പയർ നിൽക്കുന്നത് എളുപ്പമാണ്,' അനിൽ ചൗധരി പറഞ്ഞു.
'അൺപ്ലഗ്ഗ്ഡ്' എന്ന യൂട്യൂബ് പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഒരുപാട് പേർ രോഹിത്തിനെ തെറ്റിധരിച്ചിട്ടുണ്ടെന്നും എന്നാൽ അതെല്ലാം തെറ്റാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.