ടീം ഇന്ത്യയെ രക്ഷിക്കുക ബൗളിങ് വഴങ്ങുന്ന ബാറ്റർമാരെന്ന് അനിൽ കുംെബ്ല
text_fieldsമുംബൈ: ടീം ഇന്ത്യ ലോകകപ്പ് സെമിയിൽ നാണംകെട്ട് മടങ്ങിയതിനെ കുറിച്ച ചർച്ചകളിലാണ് രാജ്യം. ബാറ്റിങ്ങാണോ അതോ ബൗളിങ്ങാണോ പാളിയത്, അതല്ല മൊത്തം ടീമും പരാജയമായിരുന്നോ തുടങ്ങി അന്വേഷണങ്ങൾ പലതാണ്. പവർേപ്ല ഓവറുകളിലെ കളി മുതൽ വെറ്ററൻ പടയുടെ ആധിപത്യം വരെ വഴിവിട്ട ചർച്ചകളുമുണ്ട്. ഒരു സൂര്യകുമാർ കൂടി പിറക്കണമെന്ന പ്രാർഥനകളും വേറെ.
എന്നാൽ, ഇന്ത്യൻ ക്രിക്കറ്റിനെ വലിയ പോരിടങ്ങളിൽ രക്ഷിക്കാൻ പുതിയ വഴി നിർദേശിക്കുകയാണ് മുൻ നായകൻ അനിൽ കുംെബ്ല. ബാറ്റിങ് അറിയുന്നതിനൊപ്പം നന്നായി പന്തെറിയുക കൂടി ചെയ്യുന്നവരാകണം നമ്മുടെ ബാറ്റർമാരെന്നാണ് കുംെബ്ലയുടെ നിർദേശം.
ഇംഗ്ലണ്ട് ടീമിൽ ഇതുപോലൊരു ബാലൻസ് ഏവർക്കുമറിയാവുന്നതാണെന്നും അതുതന്നെയാണ് ഇന്ത്യക്കും വേണ്ടതെന്നും കുംെബ്ല പറയുന്നു.
''ബൗളർമാർ ബാറ്റു ചെയ്യുന്നവരാകുന്നതിനെ കുറിച്ചാണ് ഇവിടെ ചർച്ച. ഇന്ത്യൻ ക്രിക്കറ്റിൽ എനിക്കു പറയാനുള്ളത്, പന്തെറിയാൻ അറിയുന്ന ബാറ്റർമാർ വേണമെന്നതാണ്. അതാണ് ഇംഗ്ലണ്ടിന്റെ പ്രത്യേകത. എല്ലായിടത്തും വേണ്ടത്ര ആളുകളുണ്ട്. അവർ ലിയാങ് ലിവിങ്സ്റ്റോണിനെ ഉപയോഗപ്പെടുത്തി. മുഈൻ അലി ഈ ടൂർണമെന്റിൽ കാര്യമായി പന്തെറിഞ്ഞതേയില്ല. അത്തരം സാധ്യതകളാണ് നമുക്കും വേണ്ടത്''- കുംെബ്ല അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ച അഡ്ലെയ്ഡിൽ 10 വിക്കറ്റിനാണ് തോൽവി ചോദിച്ചുവാങ്ങിയത്. ആദ്യം ബാറ്റുചെയ്ത ടീം ബാറ്റിങ്ങിൽ പാളിയെന്നു മാത്രമല്ല, രണ്ടാമതു ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെതിരെ ബൗളിങ്ങിലും പരാജയമായി. ഇതോടെ വൻവീഴ്ച ചോദിച്ചുവാങ്ങുകയായിരുന്നു.
ടീം സെലക്ഷനിലും മാറ്റമുണ്ടാകണമെന്ന് കുംെബ്ല പറയുന്നു. ''ഇന്ത്യ എ ടീമിൽ പോലും ബൗളിങ് അറിയാത്ത ബാറ്റർമാരെയാണ് എടുക്കുന്നത്. അതു മാറണം''- താരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.