Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്ലിൽ എലി,...

ഐ.പി.എല്ലിൽ എലി, ആസ്​ട്രേലിയയിൽ പുലി; രാഹുലിനോട്​ മാപ്പുപറ​ഞ്ഞെന്ന്​ മാക്​സ്​വെൽ

text_fields
bookmark_border
ഐ.പി.എല്ലിൽ എലി, ആസ്​ട്രേലിയയിൽ പുലി; രാഹുലിനോട്​ മാപ്പുപറ​ഞ്ഞെന്ന്​ മാക്​സ്​വെൽ
cancel

സിഡ്​നി: ​ഐ.പി.എല്ലിലെ മോശം പ്രകടനത്തിൻെറ പേരിൽ വലിയ പഴി കേട്ടയാളാണ്​ ​െഗ്ലൻ മാക്​സ്​വെൽ. കിങ്​സ്​ ഇലവൻ പഞ്ചാബിനായി സീസണിലുടനീളം കളത്തിലിറങ്ങിയിട്ടും കൊള്ളാവുന്ന ഒരു പ്രകടനം പോലും നടത്താൻ മാക്​സ്​വെല്ലിനായിരുന്നില്ല. 13 മാച്ചുകളിൽ നിന്നും 108 റൺസ്​ മാത്രമായിരുന്നു മാക്​സ്​വെല്ലിൻെറ സമ്പാദ്യം. 10.5​ കോടിയു​െട വമ്പൻ തുകക്ക്​ ടീമിലെത്തിയ മാക്​സ്​വെൽ ടീമിന്​ വയ്യാവേലിയായി. പഞ്ചാബിൻെറ ന്യൂസിലൻഡ്​ താരം ജിമ്മി നീഷവും മോശം പ്രകടനമാണ്​ ഐ.പി.എല്ലിൽ കാഴ്​ച വെച്ചിരുന്നത്​.

എന്നാൽ ദേശീയ ടീമുകൾക്കായി കളിച്ചുതുടങ്ങിതതോടെ കഥ മാറി. ഇന്ത്യ-ആസ്​ട്രേലിയ ഒന്നാം ഏകദിനത്തിൽ പഞ്ചാബ്​ നായകൻ കെ.എൽ രാഹുലിനെ വിക്കറ്റിന്​ പിന്നിൽ സാക്ഷിനിർത്തി ​െഗ്ലൻ മാക്​സ്​വെൽ അടിച്ചെടുത്തത്​ 19 പന്തിൽ 47 റൺസ്!​. വെസ്​റ്റ്​ ഇൻഡീസുമായുള്ള മത്സരത്തിൽ 24 പന്തിൽ 48 റൺസുമായി ജിമ്മി നീഷവും നിറഞ്ഞാടി.

ഇതിനുപിന്നാലെ ട്രോളുകളും എത്തി. മാക്​സ്​വെല്ലിൻെറ പ്രകടനം കാണുന്ന കെ.എൽ രാഹുലിൻെറ മുഖഭാവമാണ്​ കാര്യമായി ട്രോളുകളിൽ നിറഞ്ഞത്​. ഇത്തരം ഒരു ട്രോൾ ട്വിറ്ററിൽ ജിമ്മി നീഷം​ ​മാക്​സ്​വെല്ലിൻെറ ശ്രദ്ധയിൽ പെടുത്തി. 'ബാറ്റുചെയ്യു​േമ്പാൾ ഞാൻ ​കെ.എൽ രാഹുലിനോട്​ മാപ്പുചോദിച്ചെന്നായിരുന്നു ഇതിന്​ താഴെ മാക്​സ്​വെൽ കമൻറ്​ ചെയ്​തത്​. ഐ.പി.എല്ലിൽ ഒരു സിക്​സർ പോലും നേടാൻ കഴിയാത്ത മാക്​സ്​വെൽ മത്സരത്തിൽ മൂന്ന്​ സിക്​സറുകൾ നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Glenn MaxwellKL RahulIPL 2020
Next Story