അരങ്ങേറ്റത്തിൽ വിക്കറ്റ് വീഴ്ത്തി അർജുൻ ടെണ്ടുൽക്കർ; എന്നിട്ടും മുംബൈക്ക് തോൽവി - വിഡിയോ
text_fields32 വർഷം മുമ്പ് അച്ഛൻ സചിൻ ടെണ്ടുൽകർ അരങ്ങേറ്റം കുറിച്ച മുംബൈയുടെ കുപ്പായത്തിൽ രംഗപ്രവേശം ചെയ്ത് മകൻ അർജുൻ ടെണ്ടുൽകർ. മുഷ്താഖ് അലി ട്വൻറി20യിൽ ഹരിയാനക്കെതിരെയുള്ള മത്സരത്തിലായിരുന്നു സീനിയർ ടീമിൽ പേസ് ബൗളറായ അർജുെൻറ അരേങ്ങറ്റം.
മൂന്ന് ഓവർ എറിഞ്ഞ താരം 34 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ബാറ്റിങ്ങിൽ 11ാമനായി ക്രീസിലെത്തിയെങ്കിലും ഒരു പന്തും നേരിടാനായില്ല. കളിയിൽ മുംബൈ എട്ടു വിക്കറ്റിന് തോറ്റു.
ടൂർണമെൻറിൽ മൂന്ന് കളിയും തോറ്റ മുംബൈയുടെ നോക്കൗട്ട് പ്രതീക്ഷകൾ ഇതോടെ അവസാനിച്ചു. അച്ഛൻ ടെണ്ടുൽകർ 15ാം വയസ്സിലാണ് മുംബൈക്കായി കളിച്ചതെങ്കിൽ 21ാം വയസ്സിലാണ് അർജുെൻറ വരവ്.
സ്റ്റേറ്റ് ടീമിനായി ഒരു മത്സരം കളിച്ചതോടെ അടുത്ത മാസം നടക്കുന്ന ഐ.പി.എൽ ലേലത്തിൽ അർജുെൻറ പേരും ഉൾപ്പെടുത്താൻ വഴിയൊരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.