' കളിക്കാൻ അറിയില്ലെങ്കിലും കുഴപ്പമില്ല, സ്വൽപം മത്സര ബോധം?'; ഇന്ത്യൻ താരത്തിനെതിരെ ആഞ്ഞടിച്ച് മുൻ താരം
text_fieldsഇന്ത്യൻ പേസ് ബൗളർ അർഷ്ദീപ് സിങ്ങിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം ഡൊഡ്ഡ ഗണേഷ്. ഇന്ത്യ-ശ്രിലങ്ക ആദ്യ ഏകദിന മത്സരത്തിന് ശേഷമായിരുന്നു ഗണേഷിന്‍റെ വിമർശനം. വിജയിക്കാൻ ഒരു റൺ വേണ്ടപ്പോൾ അർഷ്ദീപ് കളിക്കാൻ ശ്രമിച്ച ഒരു ഷോട്ടിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. 231 റൺസ് പിന്തുടർന്ന ഇന്ത്യ 230 റൺസ് നേടി എല്ലാവരും പുറത്താകുകയായിരുന്നു ഇതോടെ മത്സരം സമനിലയായി.
ടീം സ്കോർ 230 എത്തിയപ്പോഴായിരുന്നു ശിവം ദുബെ പുറത്താകുന്നത് തൊട്ടുപിന്നാലെയെത്തിയ അർഷ്ദീപ് ചരിത് അസലങ്കയെ സ്ലോഗ് സ്വീപ് ചെയ്യാൻ ശ്രമിക്കുകയും എന്നാൽ പന്ത് ബാറ്റിൽ തട്ടാതെ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താകുകയായിരുന്നു. താരത്തിന്‍റെ മത്സരം ബോധത്തെ ചോദ്യം ചെയ്യുകയാണ് ഡൊഡ്ഡ ഗണേഷ്. അതോടൊപ്പം ഗംഭീറിന് ഇത് ഇഷ്ടമാകില്ലെന്നും അദ്ദേഹം തന്‍റെ എക്സ് ഹാൻഡലിൽ കുറിച്ചു.
'നമുക്ക് വാലറ്റനിരക്കാരുടെ കയ്യിൽ നിന്നും ഒരുപാട് റൺസൊന്നും പ്രതീക്ഷിക്കാൻ സാധിക്കില്ല. എന്നാൽ കുറച്ചെങ്കിലും മത്സര ബോധം എല്ലാ ക്രിക്കറ്റർമാർക്കും ഉണ്ടാവേണ്ടതാണ്. അർഷ്ദീപിന്‍റെ അർഷ്ദീപിന്‍റെ ആ ഷോട്ട് ഒരിക്കലും ഗംഭീറിനെ ഒരിക്കലും പ്രീതിപ്പെടുത്തില്ല,' ഡൊഡ്ഡ ഗണേഷ് ട്വിറ്ററിൽ കുറിച്ചു.
മത്സരത്തിൽ വിജയിത്തിനോളം പോന്ന സമനില നേടിയ ശ്രിലങ്കക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും പോയന്‍റ് പങ്കുവെച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും. ആദ്യ ഏകദിനം നടന്ന ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ച് തന്നെയാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.