ആഷസ്: ജോ റൂട്ടിന് സെഞ്ച്വറി; 393ന് ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ട്
text_fieldsലണ്ടൻ: അവസാനത്തെ പരമ്പരയിലെ വൻതോൽവി കഴുകിക്കളയണമെന്ന നിശ്ചയത്തോടെ സ്വന്തം മണ്ണിൽ ആഷസ് പരമ്പര കളിക്കാനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 393ന് ഡിക്ലയർ ചെയ്തു. സെഞ്ച്വറിയുമായി ജോ റൂട്ടാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ കളി അവസാനിക്കുമ്പോൾ നാലോവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 14 റൺസെടുത്തിട്ടുണ്ട്. അപ്രതീക്ഷിതമായിരുന്നു ഇംഗ്ലണ്ടിെന്റ ഡിക്ലയർ തീരുമാനം. ആഷസ് ടെസ്റ്റ് ചരിത്രത്തിൽ ഒന്നാം ഇന്നിങ്സിലെ ഏറ്റവും വേഗമേറിയ ഡിക്ലറേഷനാണ് ഇത്.
സാക് ക്രോളി നൽകിയ മികച്ച തുടക്കം അവസരമാക്കി ജോ റൂട്ടും ജോണി ബെയർസ്റ്റോയും കരുതലോടെ കളിച്ചപ്പോൾ സ്കോർ വലിയ പരിക്കില്ലാതെ 300 കടന്നു. ഓപണർ ക്രോളി 73 പന്തിൽ 61 റൺസടിച്ച് പിടിച്ചുനിന്നതാണ് തുടക്കം പാളാതെ ടീമിനെ കാത്തത്. ടീം സ്കോർ 100 കടക്കുംമുമ്പ് ബെൻ ഡക്കറ്റിനെയും (12) ഒലി പോപിനെയും (31) നഷ്ടമായത് ആധിയുണർത്തിയെങ്കിലും ജോ റൂട്ട് എത്തിയതോടെ ഇംഗ്ലീഷ് ബാറ്റിങ് താളം കണ്ടെത്തി. എന്നാൽ, അവശ്യഘട്ടങ്ങളിൽ ടീമിന് കരുത്തു പകരേണ്ട ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഒരു റൺ മാത്രമെടുത്ത് മടങ്ങിയത് കല്ലുകടിയായി. പിൻനിരയിൽ ബെയർസ്റ്റോ 78 പന്തിൽ 78 റൺസെടുത്തു. ഒരുവശത്ത് വിക്കറ്റുകൾ വീണപ്പോഴും പതർച്ചകാട്ടാതെ ബാറ്റുവീശിയ റൂട്ട് 145 പന്ത് നേരിട്ടാണ് സെഞ്ച്വറി കുറിച്ചത്. ഓസീസ് നിരയിൽ നഥാൻ ലിയോൺ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഷ് ഹേസൽവുഡ് രണ്ടും സ്കോട്ട് ബോളണ്ട്, കാമറൺ ഗ്രീൻ എന്നിവർ ഒന്നും വിക്കറ്റു വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.