വിരാടും രോഹിത്തുമുണ്ടായിരുന്നുവെങ്കിൽ കളിച്ച ഷോട്ടുകൾ നെറ്റ്സിൽ കളിക്കാമായിരുന്നു; യുവതാരത്തെ ട്രോളി നെഹ്റ
text_fieldsഇന്ത്യ-ശ്രിലങ്ക ആദ്യ ടി-20 മത്സരത്തിൽ 21 പന്തിൽ 40 റൺസുമായി യുവതാരം യഷ്വസ്വി ജയ്സ്വാൾ മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു. ഓപ്പണിങ് ഇറങ്ങി അദ്ദേഹം നൽകിയ തുടക്കം മുതലാക്കിയ ബാക്കി ബാറ്റർമാർ ഇന്ത്യയെ 213 റൺസെന്ന മികച്ച ടോട്ടലിൽ എത്തിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കൻ പട 170 റൺസിൽ എല്ലാവരും പുറത്തയതോടെ ഇന്ത്യ 43 റൺസിന് വിജയിച്ചു. മത്സരം ശേഷം സോണി നെറ്റവർക്കിനോട് സംസാരിക്കവെ താരത്തെ മുൻ ഇന്ത്യൻ പേസ് ബൗളറായ ആഷിഷ് നെഹ്റ തമാശ രൂപേണ കളിയാക്കുന്നുണ്ട്. അജയ് ജഡേജയുടെ ഒരു ചോദ്യത്തെ തുടർന്നാണ് താരം ട്രോളിയത്.
ടി-20യിൽ നിന്നും വിരമിച്ച വിരാട് കോഹ്ലിയും രോഹിത് ശർമയും ടീമിൽ ഉണ്ടായിരുന്നപ്പോഴും ഇപ്പോഴും എന്താണ് വ്യത്യാസം എന്നായിരുന്നു അജയ് ജഡേജ ചോദിച്ചത്. എന്നാൽ ഇതിന് മറുപടി പറയുന്നത് നെഹ്റയാണ്. വളരെ രസകരമായ മറുപടിയാണ് അദ്ദേഹം അജയ് ജഡേജക്ക് നൽകുന്നത്.
വിരാടും രോഹിത്തും ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് കളിച്ച ഷോട്ടുകൾ ജയ്സ്വാളിന് ഇന്ന് കവിച്ച ഷോട്ടുകൾ നെറ്റ്സിൽ കളിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
' എനിക്ക് തോന്നുന്നത്, വിരാടും രോഹിത്തും അവിടെ ഉണ്ടായിരുന്നുവെങ്കിൽ ചെറിയ ഒരു വ്യത്യാസം ഉണ്ടാകുമായിരുന്നു. അവർ ഇപ്പോഴും ഈ ഫോർമാറ്റിൽ കളിക്കുന്നുണ്ടായിരുന്നുവെങ്കിൽ നീ ഇന്ന് കളിച്ച ഷോട്ടുകളെല്ലാം നിനക്ക് നെറ്റ്സിൽ പരിശീലനത്തിനിടെ കളിക്കാമായിരുന്നു. നിനക്ക് നിലവിൽ മത്സരം കളിക്കാൻ സാധിക്കുന്നത് തന്നെ അവർ ഇപ്പോൾ ടീമിലില്ലാത്തത് കാരണമാണ്,' നെഹ്റ പറഞ്ഞു.
കഴിഞ്ഞ ലോകകപ്പിന് ശേഷമാണ് ഇന്ത്യൻ ടി-20 ടീമിൽ നിന്നും വിരാട് കോഹ്ലിയും രോഹിത് ശർമയും വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.