പിച്ചിനെ കുറിച്ച് തുടരേ ചോദ്യങ്ങൾ; ഇംഗ്ലീഷ് റിപ്പോർട്ടർക്ക് ചുട്ട മറുപടി നൽകി അശ്വിൻ
text_fieldsഇംഗ്ലണ്ടിനെതിരായ പിങ്ക് ബാൾ ടെസ്റ്റിലെ അദ്ഭുത വിജയത്തിന് ശേഷം മൊേട്ടരയിലെ മൈതാനം ലോകക്രിക്കറ്റിൽ തന്നെ ചർച്ചയായി മാറിയിരിക്കുകയാണ്. സ്പിൻ ബൗളിങ്ങിനെ തുണച്ച പിച്ച് സ്പിൻ ബൗളർമാർക്ക് വാരിക്കോരി വിക്കറ്റുകളും സമ്മാനിച്ചിരുന്നു. ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത രവിചന്ദ്ര അശ്വിനും ഒരു വെർച്വൽ വാർത്താ സമ്മേളനത്തിൽ പിച്ചുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വന്നു. അതിൽ തന്നെ ഒരു ബ്രിട്ടീഷ് റിപ്പോർട്ടറുടെ ചോദ്യത്തിൽ താരം പ്രകോപിതനാവുകയും ചെയ്തു.
പിങ്ക് ബോൾ മാച്ചിന് വേണ്ടി നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉപയോഗിച്ച പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമാണോ എന്ന ചിന്തിച്ചിട്ടുണ്ടോ...? എന്നായിരുന്നു റിപ്പോർട്ടർ അശ്വിനോട് ചോദിച്ചത്. അതിന് ഉടൻ തന്നെ താരം മറുപടി നൽകി. ''എനിക്ക് അങ്ങോെട്ടാരു ചോദ്യമുണ്ട്''. എന്താണ് ഒരു നല്ല ക്രിക്കറ്റ് സർഫേസ്.... ആരാണ് അത് നിർവചിക്കുന്നത്...? എന്നാൽ, ഞാനാണ് ചോദ്യം ചോദിക്കുന്ന ആളെന്നും ബാറ്റും ബോളും തമ്മിലുള്ള നല്ല മത്സരമല്ലേ.. എന്നുമാണ് മാധ്യമ പ്രവർത്തകൻ മറുപടി നൽകിയത്.
പിച്ചുമായി ബന്ധപ്പെട്ട് ആരാണ് നിയമങ്ങളുണ്ടാക്കുന്നതെന്ന് അശ്വിൻ ചോദിച്ചു. ''ആദ്യ ദിവസം സീം ചെയ്യുക, തുടർന്ന് നന്നായി ബാറ്റ് ചെയ്യുക, തുടർന്ന് അവസാന രണ്ട് ദിവസങ്ങളിൽ സ്പിൻ ചെയ്യുക? കമോാൺ! ആരാണ് ഈ നിയമങ്ങളെല്ലാം നിർമ്മിക്കുന്നത്, നാം അതെല്ലാം മറികടന്ന് മുന്നോട്ട് പോവുക തന്നെ വേണം. നിങ്ങൾ വരയ്ക്കാൻ ആഗ്രഹിക്കുന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കാതിരിക്കൂ..,'' താരം തുറന്നടിച്ചു. അഹമ്മദാബാദ് പിച്ചിനെക്കുറിച്ച് ദിവസങ്ങളായി തുടരുന്ന ചർച്ചകളിലുള്ള നീരസം അശ്വിെൻറ മറുപടികളിൽ വ്യക്തമായിരുന്നു.
'അതൊരു മികച്ച ടെസ്റ്റ് പിച്ചാണോ എന്നാണ് നിങ്ങൾ ചോദിക്കുന്നതെങ്കിൽ, ഇംഗ്ലണ്ടിൽ നിന്ന് വന്ന കളിക്കാരിൽ ആർക്കും പിച്ചുമായി ബന്ധപ്പെട്ട് യാതൊരു പരാതിയുമില്ല. അവർ കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. ഞങ്ങളുമായി മികച്ചൊരു മത്സരം പ്രതീക്ഷിക്കുന്നവരെ പോലെയാണ് അവരെ എനിക്ക് തോന്നിയത്.' താരം കൂട്ടിച്ചേർത്തു. അശ്വിൻ റിപ്പോർട്ടർക്ക് പ്രകോപിതനായി മറുപടി നൽകുന്ന വിഡിയോ പങ്കുവെച്ച മുൻ ഇന്ത്യൻ താരം വസീം ജാഫർ, 'അശ്വിൻ മൈതാനത്തിനകത്തും പുറത്തും ഇംഗ്ലീഷ് വിക്കറ്റുകൾ വീഴ്ത്തുന്നു'-എന്ന് അടിക്കുറിപ്പായി എഴുതി.
Ashwin pulls no punches! "What is a good cricket surface and who defines it?," @ashwinravi99 to an English journalist #INDvEND #AhmedabadTest #Pitch pic.twitter.com/pt4cxJZc6A
— Santhosh Kumar (@giffy6ty) February 27, 2021
പിങ്ക് ബോൾ ടെസ്റ്റിൽ അശ്വിനും അക്സർ പേട്ടലും നടത്തിയ സ്പിൻ ആക്രമണത്തിൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ ഒന്നും ചെയ്യാനാകാതെ നട്ടം തിരിയുകയായിരുന്നു. ആദ്യം ഇന്നിങ്സിൽ അവരെ 112 റൺസിനും രണ്ടാം ഇന്നിങ്സിൽ 81 റൺസിനുമാണ് കൂടാരം കയറ്റിയത്. ഇരുവരും ചേർന്ന് രണ്ട് ഇന്നിങ്സുകളിലുമായി 18 വിക്കറ്റുകളാണ് വീഴ്ത്തിയത്. അതേസമയം, ടെസ്റ്റിൽ ഇന്ത്യൻ നിര ആദ്യ ഇന്നിങ്സിൽ 145 റൺസിന് വീണിരുന്നു. ഇംഗ്ലീഷ് നായകൻ ജോ റൂട്ട് അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.
.@ashwinravi99 taking English wickets both on and off the field😆 #INDvsENG https://t.co/BAXhZ1Wxyg
— Wasim Jaffer (@WasimJaffer14) February 27, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.