കോഹ്‍ലിയും രാഹുലും തിരിച്ചെത്തി; ഏഷ്യ കപ്പ് ടീമായി
text_fieldsവരുന്ന ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മുൻ നായകൻ വിരാട് കോഹ്‍ലിയും നിലവിലെ ട്വന്റി20 ഉപനായകൻ കെ.എൽ രാഹുലും ടീമിലേക്ക് തിരിച്ചെത്തി. മോശം ഫോമിന്റെ പശ്ചാത്തലത്തിൽ വിശ്രമത്തിലായിരുന്നു കോഹ്‍ലി. അതേസമയം, ഐപിഎലിനു ശേഷം രാഹുൽ ഇതുവരെ ക്രിക്കറ്റ് കളിച്ചിട്ടില്ല. ഹെർണിയ ഓപ്പറേഷനുശേഷം താരത്തിന് കോവിഡും ബാധിച്ചിരുന്നു.
രോഹിത് ശർമയാണ് ടീമിന്റെ നായകൻ. അർഷ്ദീപ് സിംഗ് ആയിരിക്കും ഇന്ത്യയുടെ മൂന്നാമത്തെ സീമർ. കൂടാതെ, ദീപക് ഹൂഡയും ടീമിലിടം പിടിച്ചിട്ടുണ്ട്. ബാക്കപ്പ് താരമായാകും താരം ഏഷ്യൻ കപ്പ് കളിക്കുക.
ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി കണക്കാക്കപ്പെട്ടിരുന്ന അക്സർ പട്ടേൽ എന്നീ താരങ്ങൾക്കും ടീമിലിടം ലഭിച്ചില്ല. അതേസമയം, രവി ബിഷ്‌ണോയി, രവിചന്ദ്രൻ അശ്വിൻ എന്നിവർ 15 അംഗ ടീമിലുണ്ട്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് നയിക്കേണ്ട ജസ്പ്രീത് ബുംറ പരിക്കിന്റെ പിടിയിലായതിനാൽ ഭുവനേശ്വർ കുമാറായിരിക്കും ഇന്ത്യയുടെ ലീഡ് സീമർ. അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ എന്നിവരാണ് മറ്റ് രണ്ട് സീമർമാർ. ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ദീപക് ചാഹർ എന്നിവരെ സ്റ്റാൻഡ്ബൈകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.