ഏഷ്യൻ ഗെയിംസിലെ മിന്നും ‘ഫിഫ്റ്റി’; രോഹിതിന്റെ റെക്കോർഡ് തകർത്ത് തിലക് വർമ
text_fieldsഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിയില്‍ അപരാജിത അർധ സെഞ്ച്വറിയുമായി ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ചിരിക്കുകയാണ് തിലക് വർമ. 26 പന്തുകളിൽ 55 റൺസായിരുന്നു താരം നേടിയത്. ആറ് സിക്സും രണ്ട് ബൗണ്ടറികളുമാണ് താരം പറത്തിയത്. ക്രിക്കറ്റിൽ കന്നി ഏഷ്യൻ ഗെയിംസ് സ്വർണം ലക്ഷ്യമിടുന്ന ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച വെടിക്കെട്ട് പ്രകടനത്തിലൂടെ ഒരുപിടി റെക്കോർഡുകളും തിലക് വർമക്ക് സ്വന്തം പേരിലാക്കി.
ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മയടക്കമുള്ളവരുടെ റെക്കോര്‍ഡുകളാണ് തിലക് വർമ പഴങ്കഥയാക്കിയത്. അന്താരാഷ്ട്ര ടി20യില്‍ 20-ആം വയസ്സില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റികളടിച്ച ഇന്ത്യന്‍ താരമെന്ന രോഹിതിന്റെ റെക്കോര്‍ഡാണ് ഇന്ന് തകർന്നത്. രോഹിതിന് ഒരു ഫിഫ്റ്റിയായിരുന്നു ഉണ്ടായിരുന്നത്. തിലകിന്റേത് രണ്ടാമത്തെ ഫിഫ്റ്റിയായിരുന്നു. ഏഷ്യാ കപ്പിന് മുന്നോടിയായി നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ തിലക് ഫിഫ്റ്റിയടിച്ചിരുന്നു.
അതുപോലെ ടി20യില്‍ ഒരു നോക്കൗട്ട് റൗണ്ട് മല്‍സരത്തില്‍ ഫിഫ്റ്റിയടിച്ച ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമായും തിലക് മാറി. മറ്റൊരു യുവതാരമായ യശസ്വി ജെയ്സ്വാളിന്റെ റെക്കോർഡാണ് അതിലൂടെ തിലക് മറികടന്നത്. അതേസമയം, ഈ ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലിയാണ്.
ടി20യില്‍ ഒരു നോക്കൗട്ട് മല്‍സരത്തില്‍ ഫിഫ്റ്റിയും ഒരു വിക്കറ്റും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ഇന്ന് തിലക് മാറി. വിരാട് കോഹ്ലിയാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. 2016-ൽ വീൻഡീസിനെതിരായ മത്സരത്തിലായിരുന്നു കോഹ്‍ലി അർധ സെഞ്ച്വറിയും വിക്കറ്റും നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.