അസ്മതുല്ല ഒമർസായി 97 നോട്ടൗട്ട്; അഫ്ഗാനിസ്താനെതിരെ ദക്ഷിണാഫ്രിക്കക്ക് 245 റൺസ് വിജയലക്ഷ്യം
text_fieldsഅഹ്മദാബാദ്: അഫ്ഗാൻ ആൾറൗണ്ടർ അസ്മതുല്ല ഒമർസായി ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാനിസ്താന് ഭേതപ്പെട്ട സ്കോർ. പുറത്താകാതെ 97 റൺസെടുത്ത ഒമർസായി 245 റൺസിന്റെ വിജയ ലക്ഷ്യമാണ് പ്രൊട്ടീസുകാർക്ക് മുന്നിൽ വെച്ചത്.
ലോകകപ്പിൽ സെമിഫൈനൽ വിദൂര സ്വപ്നം മാത്രമായ അഫ്ഗാനിസ്താൻ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച തുടക്കം നൽകാൻ അഫ്ഗാൻ മുൻനിരക്കായില്ല. ഓപണർമാരായ റഹ്മത്തുള്ല ഗുർബാസ് (25) ഇബ്രാഹിം സദ്റാൻ (15), നായകൻ ഹഷ്മതുല്ല ഷാഹിദി (2) എന്നിവർ ടീം സ്കോർ 45 റൺസെടുക്കുന്നതിനിടെയിൽ കൂടാരം കയറി.
റഹ്മത്ത് ഷായും (26) അസ്മതുല്ല ഒമർസായി ചേർന്നാണ് ടീം സ്കോർ 100 കടത്തിയത്. ഒരറ്റത്ത് വിക്കറ്റുകൾ തുടരെ തുടരെ കൊഴിയുമ്പോഴും ഗംഭീരമായി ചെറുത്തു നിന്ന ഒമർസായിയാണ് ടീമിനെ 200ഉം കടന്ന് 244 റൺസെന്ന മാന്യമായ സ്കോറിലെത്തുക്കുന്നത്.
ഇക്റാം അലിഖിൽ (12), മുഹമ്മദ് നബി(2), റാഷിദ് ഖാൻ(14), നൂർ അഹമ്മദ് (26), മുജീബുർ റഹ്മാൻ(8), നൂർ അഹ്മദ്, നവീനുൽ ഹഖ്(2) എന്നിവരാണ് പുറത്തായത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജെറാർഡ് കോറ്റ്സീ നാല് വിക്കറ്റ് വീഴ്ത്തി.
ആസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റമൊന്നുമില്ലാതെയാണ് അഫ്ഗാൻ ടീം ഇറങ്ങിയത്. പോയന്റ് പട്ടികയിൽ എട്ട് പോയന്റുമായി ആറാം സ്ഥാനത്തുള്ള അഫ്ഗാന് സെമിയിലെത്താൻ ദക്ഷിണാഫ്രിക്കക്കെതിരെ വെറും ജയം മാത്രം മതിയായിരുന്നില്ല. ന്യൂസിലാൻഡിനെ റൺറേറ്റിൽ പിന്നിലാക്കാൻ 438 റൺസിന്റെ കൂറ്റൻ ജയം വേണ്ടിയിരുന്നു. 244 റൺസിന് പുറത്തായതോടെ ഏതായാലും ആ സ്വപ്നവും ഇരുളടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.