മൂന്നാം ട്വൻറി20: ഇന്ത്യക്ക് 187 റൺസ് വിജയലക്ഷ്യം
text_fieldsസിഡ്നി: ആസ്ട്രേലിയക്കെതിരായ മൂന്നാം ട്വൻറി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് 187 റൺസ് വിജയലക്ഷ്യം. അർധശതകം കുറിച്ച മാത്യൂ വെയ്ഡും (80) െഗ്ലൻ മാക്സ്വെലും (54) തിളങ്ങിയതിനൊപ്പം ഇന്ത്യയുടെ ഫീൽഡിങ് പിഴവുകളും തുണക്കെത്തിയപ്പോൾ നിശ്ചിത 20 ഓവറിൽ ആതിഥേയർ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസടിച്ചത്.
ഓപണറായിറങ്ങിയ വെയ്ഡ് 53 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും പറത്തിയപ്പോൾ മാക്സ്വെൽ 36 പന്തു നേരിട്ട് മൂന്നുവീതം ഫോറും സിക്സുമടിച്ചു. സ്റ്റീവ് സ്മിത്ത് 23പന്തിൽ 24 റൺസ് നേടി. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (പൂജ്യം), ഡാർസി ഷോർട്ട് (ഏഴ്), എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാർ. 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത വാഷിങ്ടൺ സുന്ദറാണ് ഇന്ത്യൻ ബൗളിങ്ങിൽ തിളങ്ങിയത്. നടരാജനും ശാർദുൽ താക്കൂറും ഓരോ വിക്കറ്റ് വീഴ്ത്തി.
ക്യാച്ചുകൾ പലതും കൈവിട്ടതോടെ, ഓസീസിനെ കുറഞ്ഞ സ്കോറിൽ തളക്കാനുള്ള അവസരം ഇന്ത്യ കളഞ്ഞുകുളിക്കുകയായിരുന്നു. മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ബൗണ്ടറി ലൈനിനരികിൽനിന്ന് നടത്തിയ സേവ് ഏറെ കൈയടി നേടി.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പരയിൽ 2-0ത്തിെൻറ അഭേദ്യ ലീഡ് നേടിയ ഇന്ത്യ േടാസ് നേടി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ട്വൻറി20 ജയിച്ച അതേ ടീമിനെ സന്ദർശകർ നിലനിർത്തിയപ്പോൾ ഓസീസ് ടീമിൽ പരിക്കുമാറി ക്യാപ്റ്റൻ ഫിഞ്ച് തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.