ആസ്ട്രേലിയയും വീഴുന്നു; ഏഴ് വിക്കറ്റ് പിഴുത് അഫ്ഗാൻ
text_fieldsമുബൈ: 91 റൺസെടുക്കുമ്പോഴേക്കും ആസ്ട്രേലിയയുടെ ഏഴ് വിക്കറ്റുകൾ പിഴുതെറിഞ്ഞ് അഫ്ഗാനിസ്താൻ. 292 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 19 ഓവർ പിന്നിടുമ്പോൾ ഏഴിന് 95 റൺസെന്ന പരിതാപകരമായ നിലയിലാണ്. 22 റൺസുമായി െഗ്ലൻ മാക്സ് വെല്ലും നാല് റൺസുമായി പാറ്റ് കമ്മിൻസുമാണ് ക്രീസിൽ.
ഡേവിഡ് വാർണർ (18), ട്രാവിസ് ഹെഡ് (0), മിച്ചൽ മാർഷ് (24), മാർനസ് ലബൂഷെയ്ൻ (14), ജോഷ് ഇംഗ്ലിസ് (0), മാർകസ് സ്റ്റോയിനിസ് (6), മിച്ചൽ സ്റ്റാർക് (3) എന്നിവരാണ് പുറത്തായത്. അഫ്ഗാനിസ്താന് വേണ്ടി നവീനുൽ ഹഖ്, അസ്മതുല്ല ഒമർസായ്, റാഷിദ് ഖാൻ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ലബൂഷെയ്ൻ റണ്ണൗട്ടായി മടങ്ങി.
ഇബ്രാഹിം സദ്രാന്റെ സെഞ്ച്വറി മികവിലാണ് ആസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് അടിച്ചുകൂട്ടിയത്. 143 പന്തിൽ മൂന്ന് സിക്സും എട്ട് ഫോറുമടക്കം 129 റൺസെടുത്ത സദ്രാൻ പുറത്താകാതെ നിന്നു. സ്കോർബോർഡിൽ 38 റൺസ് ചേർത്തപ്പോഴേക്കും അഫ്ഗാനിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായി. 21 റൺസെടുത്ത റഹ്മാനുള്ള ഗുർബാസാണ് പുറത്തായത്.
ഒരുവശത്ത് ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും മറുവശത്ത് സദ്രാൻ വൻമതിൽ പോലെ ഉറച്ചു നിന്നതോടെ മികച്ച സ്കോറിലേക്ക് അഫ്ഗാൻ മുന്നേറുകയായിരുന്നു. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച റാഷിദ് ഖാൻ 18 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും സഹിതം പുറത്താവാതെ 35 റൺസെടുത്ത് മികച്ച പിന്തുണ നൽകി. റഹ്മത് ഷാ (30) ഹഷ്മത്തുല്ല ഷാഹിദി (26), അസ്മതുല്ല ഒമർസായി (22), മുഹമ്മദ് നബി (12) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ഓസീസിന് വേണ്ടി ജോഷ് ഹേസൽവുഡ് രണ്ടും മിച്ചൽ സ്റ്റാർക്, െഗ്ലൻ മാക്സ് വെൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.