'ഈ പര്യടനത്തിലെ ഇന്ത്യയുടെ കണ്ടെത്തൽ'; നടരാജനെ പുകഴ്ത്തി സാക്ഷാൽ മക്ഗ്രാത്ത്
text_fieldsസിഡ്നി: ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിൽ അപ്രതീക്ഷിത താരമായത് ടി.നടരാജനാണ്. 2015-16 പര്യടനത്തിൽ ജസ്പ്രീത് ബുംറയും 2018-19ൽ മായങ്ക് അഗർവാളുമായിരുന്നു ഇന്ത്യയുടെ കണ്ടെത്തലെങ്കിൽ ഈ പര്യടനത്തിൽ ടി.നടരാജനാണ് ഇന്ത്യയുടെ താരമെന്നാണ് പൊതുസംസാരം.
ഈ അഭിപ്രായവുമായി എത്തിയവരിൽ ആസ്ട്രേലിയൻ ഇതിഹാസം െഗ്ലൻ മക്ഗ്രാത്തുമുണ്ട്. ''നടരാജനിൽ ഞാൻ ആകൃഷ്ടനാണ്. ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിലെ യഥാർഥ കണ്ടെത്തൽ അവനാണ്. അദ്ദേഹം ഇതുപോലെ തുടരുമെന്ന് പ്രതീക്ഷിക്കാം''. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന രണ്ടാം ട്വൻറി 20ക്കിടെ കമൻററി ബോക്സിലിരുന്നായിരുന്നു മക്ഗ്രാത്തിെൻറ അഭിപ്രായ പ്രകടനം.
ആസ്ട്രേലിൻ ബാറ്റിങ് നിരക്ക് മുമ്പിൽ ഇന്ത്യൻ ബൗളർമാർ തല്ലുകൊണ്ട് മടുത്തപ്പോഴും നടരാജൻ അതിൽ വേറിട്ട് നിന്നിരുന്നു. നാലോവറിൽ 20 റൺസ് മാത്രം വഴങ്ങിയ നടരാജൻ രണ്ട് വിക്കറ്റുകളും വീഴ്ത്തി. മാൻ ഓഫ് ദി മാച്ച് ഞാനല്ല, നടരാജനാണ് അർഹിക്കുന്നത് എന്നായിരുന്നു മത്സരശേഷം ഹാർദിക് പാണ്ഡ്യയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.