കൈവിട്ട കളി എറിഞ്ഞു പിടിച്ചു; ആസ്ട്രേലിയയെ വീഴ്ത്തി വിൻഡീസ്
text_fieldsസെൻറ് ലൂസിയ: 145 റൺസിന്‍റെ കുഞ്ഞൻ വിജയലക്ഷ്യം എളുപ്പം മറികടക്കാനിറങ്ങിയ ആസ്ട്രേലിയയെ ഞെട്ടിച്ച് വിൻഡീസ്. അഞ്ച് ഓവറിനിടെ ഓസീസിെൻറ ആറു വിക്കറ്റുകൾ വീഴ്ത്തിയാണ് വിൻഡീസ് കൈവിട്ട കളി തിരിച്ചുപിടിച്ചത്. 26 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ വിൻഡീസ് പേസർ ഒബിഡ് മക്കോയിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹായ്ഡൻ വാൽഷുമാണ് കങ്കാരുപ്പടയുടെ നടുവൊടിച്ചത്. ആസ്ട്രേലിയ 16 ഓവറിൽ 127റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഒബിഡ് മക്കോയിയാണ് മാൻ ഓഫ് ദ മാച്ച്.
10.2 ഓവറിൽ 4 വിക്കറ്റിന് 108 എന്ന സുരക്ഷിത സ്കോറിലായിരുന്നു ഓസീസ്. 58 പന്തിൽ 37 റൺസ് എന്ന ലക്ഷ്യത്തിലേക്കു അനായാസം നീങ്ങുന്നതിനിടെയാണു വിൻഡീസ് ബോളർമാർ കളി തിരിച്ചുവിട്ടത്. വെറും 19 റൺസിനിടെയാണ് ഓസീസിെൻറ അവസാന ആറു വിക്കറ്റുകൾ വിൻഡീസ് കൊയ്യുകയായിരുന്നു.
മാത്യു വെയ്ഡും(33), മിച്ചൽ മാർഷും(51) േചർന്നാണ് ഓസീസിനെ അനായാസ ജയത്തിെൻറ വക്കിലെത്തിച്ചത്. എന്നാൽ, ക്യാപ്റ്റൻ ആരോൺ ഫിഞ്ച്(4), ജോഷ് ഫിലിപ്(1), ബെൻ മെക്ഡെർമോട്ട്(2), ആഷ്ടൺ ഏഗർ(1), മിച്ചൽ സ്റ്റാർക്ക്(3), ജോഷ് ഹേസൽവുഡ്(0) എന്നിവരെ രണ്ടക്കം കണാൻ അനുവദിക്കാതെ ആതിഥേയർ കളിപിടിക്കുകയായിരുന്നു. അഞ്ചു മത്സര പരമ്പരയിൽ ഇതോെട വിൻഡീസ് മുന്നിലെത്തി. വിൻഡീസ് നിരയിൽ 28 പന്തിൽ 51 റൺസെടുത്ത ആന്ദ്രെ റസ്സലിെൻറ ബാറ്റിങ്ങാണ് നിർണായകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.