ബംഗ്ലാദേശിനെതിരെ ആസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു; മാക്സ്വെല്ലിനും സ്റ്റാർക്കിനും വിശ്രമം
text_fieldsപുണെ: ലോകകപ്പ് റൗണ്ട് റോബിൻ ഘട്ടത്തിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ആസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ പരിക്ക് അലട്ടിയിട്ടും അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ച ഓൾറൗണ്ടർ ഗ്ലെൻ മാക്സ് വെല്ലിന് വിശ്രമം അനുവദിച്ചു. പേസർ മിച്ചൽ സ്റ്റാർക്കിനും വിശ്രമം നൽകി. പകരം സ്വീറ്റ് സ്മിത്തും സീൻ അബോട്ടും ടീമിൽ തിരിച്ചെത്തി. ഷാക്കിബുൽഹസന് പരിക്കായതിനാൽ നജ്മുൽ ഹുസൈൻ ഷാന്റോയാണ് ബംഗ്ലദേശിനെ നയിക്കുന്നത്.
വ്യാഴാഴ്ച കൊൽക്കത്ത ഈഡൻഗാർഡൻസിൽ ദക്ഷിണാഫ്രിക്കയെ സെമിഫൈനലിൽ നേരിടാനൊരുങ്ങുന്ന ആസ്ട്രേലിയക്ക് ഇത് സന്നാഹ മത്സരം മാത്രമാണിത്.
എട്ട് കളികളിൽ ആറ് ജയമടക്കം 12 പോയന്റാണ് ഓസീസിനുള്ളത്. എട്ട് കളികളിൽ നാലു പോയന്റുള്ള ബംഗ്ലാദേശ് നാട്ടിലേക്ക് ടിക്കറ്റെടുത്തു കഴിഞ്ഞു.
തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമുള്ള ആറ് കളികളിലും ജയിച്ചാണ് ആസ്ട്രേലിയ വരുന്നത്. അഫ്ഗാനിസ്താനെതിരെ മൂന്ന് വിക്കറ്റിന്റെ വീരോചിതമായ ജയത്തിന്റെ ആവേശത്തിലാണ് കങ്കാരുക്കൾ. ആദ്യ എട്ട് സ്ഥാനത്തിനുള്ളിലെത്തി അടുത്ത ചാമ്പ്യൻസ് ട്രോഫിയിൽ യോഗ്യത നേടാനുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങൾ ദുഷ്കരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.