ആസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം റോഡ് മാര്‍ഷ് അന്തരിച്ചു
text_fieldsസിഡ്‌നി: മുന്‍ ഓസീസ് ക്രിക്കറ്റ് ഇതിഹാസം റോഡ് മാര്‍ഷ് (74) അന്തരിച്ചു. ഒരാഴ്ച മുമ്പ് റോയല്‍ അഡ്‌ലെയ്ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 24 ന് ക്വീൻസ് ലാൻഡിലെ ബുണ്ടാബെർഗിൽ ഒരു ജീവകാരുണ്യ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
മുന്‍ വിക്കറ്റ് കീപ്പര്‍ ആയ താരം 1970-80 കാലഘട്ടങ്ങളിൽ 84 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 92 ഏകദിനത്തില്‍ നിന്ന് 1225 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് അര്‍ധ സെഞ്ച്വറിയും നേടി. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും മികച്ച കരിയര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. 257 മത്സരത്തില്‍ നിന്ന് 11067 റണ്‍സാണ് റോഡ് മാര്‍ഷിന്റെ പേരിലുള്ളത്. 12 സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.
1970 നവംബറിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മാർഷ് 13 വർഷത്തിലേറെ നീണ്ട കരിയറിൽ 3633 റൺസ് നേടി. ഫാസ്റ്റ് ബൗൾ താരം ഡെന്നിസ് ലില്ലിയുമായി ചേർന്ന് കരിയറിൽ 95 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 1984 ൽ പാകിസ്ഥാനെതിരെ കളിച്ച മാർഷ് പിന്നീട് ദേശീയ സെലക്ടറായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.