ആഷസിൽ ഓസീസ് വൈറ്റ്വാഷ്
text_fieldsആഷസിൽ ജേതാക്കളായ ആസ്ട്രേലിയൻ ടീം ട്രോഫിയുമായി
സിഡ്നി: ഓസീസ് നിരയിലെ ഓരോ താരവും സ്വന്തം നാട്ടിൽ കരുത്തുറപ്പിച്ച് പോരാട്ട നായകരായപ്പോൾ ആഷസിൽ ഇംഗ്ലീഷ് വീഴ്ച പൂർണം. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര 4-0ത്തിന് ആസ്ട്രേലിയ തൂത്തുവാരി. അവസാന ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിലും ഇംഗ്ലീഷ് ബാറ്റിങ് തകർന്നപ്പോൾ വിജയം 146 റൺസിന്. ട്രാവിസ് ഹെഡാണ് പരമ്പരയിലെ താരം.
സ്കോർ ആസ്ട്രേലിയ 303 & 155, ഇംഗ്ലണ്ട് 188 & 124. നാലാം ടെസ്റ്റ് സമനില പിടിച്ച് തിരിച്ചുവരവിന്റെ സൂചന നൽകിയ ഇംഗ്ലണ്ട് പക്ഷേ, അഞ്ചാം ടെസ്റ്റിൽ ചെറുത്തുനിൽക്കാൻ പോലുമാകാതെ പരാജയം സമ്മതിക്കുകയായിരുന്നു. പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട്, കാമറൺ ഗ്രീൻ എന്നിവർ ഓസീസിനായി മൂന്നുവീതം വിക്കറ്റ് എടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.