'നടരാജൻ പതിനഞ്ച് റൺസ് കുറച്ചു തന്നു; അവനാണ് ശരിക്കും മാൻ ഓഫ് ദി മാച്ച്'
text_fieldsഏകദിന പരമ്പര തോറ്റതിന് ട്വൻറി20യിൽ ആസ്ട്രേലിയക്ക് തിരിച്ചടി കൊടുത്തിരിക്കുകയാണ് ഇന്ത്യ. രണ്ടാം മത്സരത്തിൽ ലോകേഷ് രാഹുലും വിരാട് കോഹ്ലിയും ഹാദിക് പാണ്ഡ്യയും വെടിക്കെറ്റ് തീർത്തതോടെയാണ് ഇന്ത്യ പരമ്പര പിടിച്ചത്. അവസാന ഓവറിൽ രണ്ടു സിക്സറുകളുമായി ഇന്ത്യയെ ജയിപ്പിച്ച പാണ്ഡ്യ മാൻ ഓഫ് ദി മാച്ചും ആയി.
എന്നാൽ, ആസ്ട്രേലിയയെ 200 കടത്താൻ അനുവദിക്കാതെ തളച്ച നടരാജനാണ് ശരിക്കും ഹീറോയെന്നാണ് പാണ്ഡ്യ പറയുന്നത്." നടരാജൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അവനാണ് മാൻ ഓഫ് ദി മാച്ചിന് അർഹൻ. കാരണം ഇവിടെ ബൗളർമാർ വളരെയധികം ബുദ്ധിമുട്ടിയിരുന്നു, എന്നാൽ അവൻ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. അവൻ ഞങ്ങളുടെ വിജയലക്ഷ്യം പത്തോ പതിനഞ്ചോ റൺസ് കുറച്ചുതന്നു " ഹാർദിക് പാണ്ഡ്യ പറഞ്ഞു.
" സ്കോർബോർഡ് വീക്ഷിച്ചുകൊണ്ട് കളിക്കാനാണ് ഞാൻ ഇഷ്ട്ടപെടുന്നത് അതുകൊണ്ട് ഏത് ബൗളറെ ലക്ഷ്യം വെയ്ക്കണമെന്ന് എനിക്കറിയാൻ സാധിക്കും. ഇത്തരം സാഹചര്യങ്ങൾ ഞാൻ മുമ്പും നേരിട്ടിട്ടുണ്ട്. എെൻറ പ്രകടനം എപ്പോഴും ആത്മവിശ്വാസത്തെ ആശ്രയിച്ചാണ്" - പാണ്ഡ്യ പറഞ്ഞു.
ആസ്‌ട്രേലിയക്കെതിരായ ട്വൻറി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നാലോവറിൽ 20 റൺസ് മാത്രം വഴങ്ങിയ നടരാജൻ രണ്ടു വിക്കറ്റുകളും നേടിയിരുന്നു നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.