കോഹ്ലി ആഞ്ഞുപിടിച്ചിട്ടും ഇന്ത്യ എത്തിയില്ല; മൂന്നാം ട്വൻറി 20 ആസ്ട്രേലിയക്ക്
text_fieldsസിഡ്നി: ട്വൻറി 20യിൽ ഇന്ത്യയുടെ അപരാജിത കുതിപ്പിന് അന്ത്യം. 12 മത്സരങ്ങൾക്ക് ശേഷം ഇന്ത്യ ട്വൻറി 20യിൽ തോൽവി വഴങ്ങി. ആസ്ട്രേലിയ ഉയർത്തിയ 186 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി നായകൻ വിരാട് കോഹ്ലി (61 പന്തിൽ 85) മുന്നിൽ നിന്ന് നയിച്ചെങ്കിലും ഇന്നിങ്സ് 12 റൺസകലെ അവസാനിച്ചു. തകർപ്പൻ ഫോമിലുള്ള ഹാർദിക് പാണ്ഡ്യ (13 പന്തിൽ 20) പതിനെട്ടാം ഓവറിൽ പുറത്തായതാണ് ഇന്ത്യൻ വിജയം തടുത്തു നിർത്തിയത്.
വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് ആദ്യ ഓവറിൽ അക്കൗണ്ട് തുറക്കും മുേമ്പ കെ.എൽ രാഹുലിനെ നഷ്ടമായി. തുടർന്നെത്തിയ കോഹ്ലി ശിഖർ ധവാനെ (21 പന്തിൽ 28) കൂട്ടുപിടിച്ച് ടീമിനെ കരക്കടുപ്പിക്കവേ ധവാനെ സാംസിെൻറ കയ്യിലെത്തിച്ച് മിച്ചൽ സ്വെപ്സൺ ആസ്ട്രേലിയക്ക് ബ്രേക് ത്രൂ നൽകി. തുടർന്നെത്തിയ സഞ്ജു സാംസൺ (10) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.
സ്വെപ്സണിെൻറ പന്ത് അനാവശ്യമായി ഉയർത്തിയടിച്ചായിരുന്നു സഞ്ജുവിെൻറ മടക്കം. തുടർന്നെത്തിയ ശ്രേയസ് അയ്യറെ അക്കൗണ്ട് തുറക്കും മുേമ്പ സ്വെപ്സൻ വിക്കറ്റിന് മുന്നിൽ കുരുക്കി. തുടർന്നെത്തിയ പാണ്ഡ്യയും കോഹ്ലിയും സ്കോർ ബോർഡിനെ മിന്നൽ വേഗത്തിൽ ചലിപ്പിച്ചു. പാണ്ഡ്യമടങ്ങിയതോടെ സമ്മർദത്തിലായ കോഹ്ലി 19ാം ഓവറിൽ പുറത്തായതോടെ ഇന്ത്യയുടെ വിധി തീരുമാനമായിരുന്നു.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പരയിൽ 2-0ത്തിെൻറ അഭേദ്യ ലീഡ് നേടിയ ഇന്ത്യ േടാസ് നേടി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അർധശതകം കുറിച്ച മാത്യൂ വെയ്ഡും (80) െഗ്ലൻ മാക്സ്വെലും (54) തിളങ്ങിയതിനൊപ്പം ഇന്ത്യയുടെ ഫീൽഡിങ് പിഴവുകളും തുണക്കെത്തിയപ്പോൾ നിശ്ചിത 20 ഓവറിൽ ആതിഥേയർ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.