ഏഴ് ഓവർ ട്വന്റി 20യിൽ പാകിസ്താൻ വീണു; ആസ്ട്രേലിയക്ക് 29 റൺസ് ജയം
text_fieldsബ്രിസ്ബെയ്ൻ: കനത്ത മഴയും ഇടിമിന്നലും മൂലം ഒരു പകലിന്റെ മുഴുവൻ നഷ്ടപ്പെട്ടതോടെ ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ ആദ്യ ട്വന്റി 20യിൽ ആസ്ട്രേലിയക്ക് ജയം. പാകിസ്താനെ 29 റൺസിനാണ് കങ്കാരുക്കൾ കീഴടക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത ഏഴ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്സ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 64 റൺസിലവസാനിച്ചു. 20 റൺസെടുത്ത അബ്ബാസ് അഫ്രീദിയാണ് പാക് നിരയിലെ ടോപ് സ്കോറർ.
ഹസീബുള്ള ഖാൻ (12), ഷഹീൻ ഷാ അഫ്രീദി (11) തുടങ്ങിയവർ മാത്രമാണ് രണ്ടക്കം കടന്നത്. ഓപണർ സാഹിബ്സാദാ ഫർഹാൻ എട്ടു റൺസിന് പുറത്തായപ്പോൾ നായകൻ മുഹമ്മദ് റിസ്വാൻ പൂജ്യത്തിന് മടങ്ങി. സൂപ്പർ ബാറ്റർ ബാബർ അസം 3ഉം ഉസ്മാൻ ഖാൻ, സൽമാൻ ആഗ എന്നിവർ നാല് വീതം റൺസെടുത്ത് പുറത്തായി. സേവിയർ ബർത്തലെറ്റ്, നതാൻ ഇല്ലിസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ഗ്ലെൻ മാക്സ്വവെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഒസീസിനെ മികച്ച സ്കോറിലെത്തിച്ചത്. 19 പന്തിൽ 43 റൺസെടുത്ത മാക്സ്വെല്ലാണ് ടോപ് സ്കോറർ. 21 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും പത്ത് റൺസെടുത്ത ടിം ഡേവിഡുമാണ് രണ്ടക്കം പിന്നിട്ട മറ്റു ബാറ്റർമാർ.
സ്വന്തം തട്ടകത്തിൽ പാകിസ്താനോട് എകദിന പരമ്പര 2-1 ന് നഷ്ടമായ ശേഷമാണ് ആസ്ട്രേലിയ ട്വന്റി 20 പരമ്പരക്ക് ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.