അനിയൻ സ്റ്റാർക് ഒളിമ്പിക്സ് ഫൈനലിൽ മത്സരിക്കുന്നത് ലൈവായി കണ്ട് ചേട്ടൻ സ്റ്റാർക്കും ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമും video
text_fieldsധാക്ക: ആസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിന് ക്രിക്കറ്റ് ലോകത്ത് ആമുഖങ്ങൾ ആവശ്യമില്ല. രണ്ട് ലോകകപ്പുകളിലെ ലീഡിങ് വിക്കറ്റ് ടേക്കർ. വനിത ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളായ അലിസ ഹീലിയുടെ ജീവിത പങ്കാളി. അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട്.
എന്നാൽ താരത്തിെൻറ അനിയൻ ബ്രണ്ടൻ സ്റ്റാർക്കും കളിക്കളത്തിലുണ്ട്. ക്രിക്കറ്റല്ല, ഹൈജമ്പാണ് താരത്തിെൻറ ഇനം. ഒളിമ്പിക്സ് ഫൈനലിൽ താരം 2.35 മീറ്റർ നേടി അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. വെങ്കലമെഡൽ നേടിയ ബെലാറസിെൻറ മാക്സിം നെദസാകു ചാടിയത് 2.37. നേരിയ വ്യത്യാസം മാത്രം. മത്സരത്തിൽ ഖത്തറിെൻറ ഖത്തറിന്‍റെ മുഅ്തസ് ഈസ ബർശിമും ഇറ്റലിയുടെ ജിയാൻമാർകോ ടംബേരിയും സ്വർണം പങ്കിട്ടിരുന്നു.
അനിയൻ ഫൈനലിൽ മത്സരിക്കുേമ്പാൾ ചേട്ടൻ സ്റ്റാർക് ബംഗ്ലദേശ് പര്യടനത്തിനുള്ള ആസ്ട്രേലിയൻ ടീമിനൊപ്പം പരിശീലനത്തിലായിരുന്നു. ഫൈനൽ ഗ്രൗണ്ടിലിരുന്ന് ലൈവായാണ് കണ്ടത്. അനിയന് മെഡലില്ല എന്നറിഞ്ഞതോടെ സ്റ്റാർക്കിെൻറ കണ്ണിൽ നിരാശ പടർന്നു. കോച്ച് ജസ്റ്റിൻ ലാംഗർ അടക്കമുള്ളവർ സ്റ്റാർക്കിനെ ആശ്വസിപ്പിക്കാനെത്തി. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ ജേതാവായിരുന്നു ബ്രണ്ടൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.