പാകിസ്താൻ സൂപ്പർ ലീഗിൽ മോയിൻ ഖാന്‍റെ ടീമിനെതിരെ മകന്‍റെ വെടിക്കെട്ട് ബാറ്റിങ്; 42 പന്തിൽ 97 റൺസ്
text_fieldsപാകിസ്താൻ സൂപ്പർ ലീഗിൽ മുൻ വിക്കറ്റ് കീപ്പർ മോയിൻ ഖാൻ പരിശീലിപ്പിക്കുന്ന ടീമിനെതിരെ മകന്‍റ വെടിക്കെട്ട് ബാറ്റിങ്. യുവതാരമായ അസം ഖാനാണ് ഇസ്ലാമാബാദ് യുനൈറ്റഡിനായി തകർപ്പൻ പ്രകടനം നടത്തിയത്.
പിതാവിനെ സാക്ഷിയാക്കി ബാറ്റിങ് വെടിക്കെട്ട് തീർത്ത അസം ഖാൻ 42 പന്തിൽ 97 റൺസെടുത്താണ് പുറത്തായത്. മോയിൻ ഖാന്‍റെ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെ നിശ്ചിത 20 ഓവറിൽ ടീം നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസ്. എട്ട് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതാണ് 24കാരനായ അസം ഖാന്‍റെ ഇന്നിങ്സ്. സർഫറാസ് അഹമ്മദ് നായകനും മോയിൻ ഖാൻ പരിശീലകനുമായ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ മറുപടി ബാറ്റിങ് 19.1 ഓവറിൽ 157 റൺസിൽ അവസാനിച്ചു. 63 റൺസിന്‍റെ തോൽവി.
മത്സരത്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയതിനു പിന്നാലെ സ്വന്തം നെഞ്ചിലിടിച്ച് എതിർ ടീം പരിശീലകനായ പിതാവിനു നേരെ വിരൽ ചൂണ്ടി ആഹ്ലാദം പങ്കുവെക്കുന്ന അസം ഖാന്റെയും കൈയടിക്കുന്ന മോയിൻ ഖാന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പാകിസ്താൻ സൂപ്പർ ലീഗിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിനു താഴെ പ്രതികരിച്ചിരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ പാകിസ്താൻ ടീമിൽ അസം ഖാൻ സ്ഥാനം അർഹിക്കുന്നതായി പലരും ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.