പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം സ്ഥാനമൊഴിഞ്ഞു
text_fieldsലഹോർ: ഏകദിന ലോകകപ്പിലെ ടീമിന്റെ ദയനീയ പ്രകടനത്തെ തുടർന്ന് പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബാബർ അസം സ്ഥാനം ഒഴിഞ്ഞു. മൂന്ന് ഫോർമാറ്റിലെയും നായക സ്ഥാനം രാജിവെച്ചു. തീരുമാനം ബുദ്ധിമുട്ടുള്ളതാണെങ്കിലും ഇതാണ് ശരിയായ സമയമെന്ന് ബാബർ അസം പ്രതികരിച്ചു.
"എല്ലാ ഫോർമാറ്റുകളിലും പാകിസ്താൻ ടീമിന്റെ നാകയ സ്ഥാനം ഞാൻ ഒഴിയുകയാണ്. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണ്. പക്ഷേ ഇതാണ് ശരായായ സമയം, മൂന്ന് ഫോർമാറ്റിലും ഒരു കളിക്കാരനായി ഞാൻ ടീമിലുണ്ടാകും. പുതിയ ക്യാപ്റ്റനും ടീമിനും എന്റെ എല്ലാ പിന്തുണയുമുണ്ടാകും. സുപ്രധാനമായ ഉത്തരവാദിത്തം എന്നെയേൽപിച്ച പാക്കിസ്താൻ ക്രിക്കറ്റ് ബോർഡിന് എന്റെ നന്ദി അറിയിക്കുന്നു."- ബാബർ പറഞ്ഞു.
ലോകപ്പിൽ ഒമ്പത് മത്സരങ്ങളിൽ അഞ്ച് തോൽവികൾ ഏറ്റുവാങ്ങിയ പാകിസ്താന് സെമിഫൈനലിൽ പ്രവേശിക്കാനായിരുന്നില്ല. ലോകകപ്പിന് മുൻപ് ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്താൻ ലോകകപ്പിൽ അമ്പേ പരാജയപ്പെടുകയായിരുന്നു. സ്റ്റാർ ബാറ്ററായ ബാബർ അസമിന് പോലും 320 റൺസ് മാത്രമാണ് ഒമ്പത് മത്സരങ്ങളിൽ നിന്ന് നേടാനായത്. ഷഹീൻ അഫ്രീദിയോ ഷദാബ് ഖാനോ നായകസ്ഥാനത്തേക്ക് വരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.