Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right1258 ദിവസത്തിന്​ ശേഷം...

1258 ദിവസത്തിന്​ ശേഷം കോഹ്​ലിയെന്ന വൻമരം വീണു; ബാബർ അസം ഏകദിനത്തിൽ ഒന്നാമത്​

text_fields
bookmark_border
virat kohli
cancel

ദുബൈ: ഐ.​സി.സി ഏകദിന റാങ്കിങ്ങിൽ വിരാട്​ കോഹ്​ലിയുടെ ഒന്നാംസ്ഥാനം ഇളകി. പാകിസ്​താൻ ബാറ്റ്​സ്​മാൻ ബാബർ അസമാണ്​ കോഹ്​ലിയെ വെട്ടി ഒന്നാമതെത്തിയത്​. 1258 ദിവസത്തിന്​ ശേഷമാണ്​ കോഹ്​ലി ഒന്നാം റാങ്കിൽ നിന്നും താഴെ വീഴുന്നത്​. 2017 ഒക്​ടോബറിൽ ഒന്നാം സ്ഥാനത്തെത്തിയ ശേഷം കോഹ്​ലിക്ക്​ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലായിരുന്നു.

ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ കാര്യമായി ശോഭിക്കാൻ കഴിയാതെ പോയതാണ്​ കോഹ്​ലിക്ക്​ വിനയായത്​. ഇംഗ്ലണ്ടുമായുള്ള മൂന്ന്​ ഏകദിനത്തിൽ നിന്നും കോഹ്​ലി 129 റൺസാണ്​ നേടിയതെങ്കിൽ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നുമത്സര പരമ്പരയിൽ 76 റൺസ്​ ശരാശരിയിൽ 228 റൺസാണ്​ ബാബർ കുറിച്ചത്​.

നിലവിൽ ബാബറിന്​ 865 റേറ്റിങ്​ പോയന്‍റുള്ളപ്പോൾ കോഹ്​ലിക്ക്​ 857 പോയന്‍റാണുള്ളത്​. 825പോയന്‍റുള്ള രോഹിത്​ ശർമ മൂന്നാമതും 801 പോയന്‍റുള്ള റോസ്​ ടെയ്​ലർ നാലാമതുമാണ്​. ടെസ്റ്റിലും ട്വന്‍റി 20യിലും കോഹ്​ലി നിലവിൽ അഞ്ചാംസ്ഥാനത്താണ്​. ടെസ്റ്റിൽ കെയ്​ൻ വില്യംസണും ട്വന്‍റി 20യിൽ ഡേവിഡ്​ മലാനുമാണ്​ ഒന്നാമത്​. ട്വന്‍റി 20യിൽ ബാബർ മൂന്നാമതുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babar AzamICC RankingsVirat Kohli
News Summary - Babar Azam surpasses Virat Kohli to become No.1 ODI batsman in latest ICC Rankings
Next Story