കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് ബാംഗ്ലൂർ
text_fieldsദുബൈ: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കളത്തിലിറങ്ങുന്നത് കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച്. 'മൈ കോവിഡ് ഹീറോസ്' എന്നെഴുതിയ ജഴ്സിയണിഞ്ഞായിരിക്കും കോഹ്ലിയുടെ സംഘം മൈതാനത്തിറങ്ങുന്നത്. ഈ സീസണിലെ എല്ലാ കളികളിലും ബാംഗ്ലൂരിെൻറ ജഴ്സിയിൽ ഇതുണ്ടാവും. ജഴ്സിയുടെ പിൻഭാഗത്താണ് 'േസ്ലാഗൻ' എഴുതിച്ചേർത്തിരിക്കുന്നത്. പരിശീലനത്തിനും ടീം ഇതായിരിക്കും ഉപയോഗിക്കുക.
അതോടൊപ്പം സന്നദ്ധ സംഘടനയായ ഗ്രീൻ ഇൻഡ്യ ഫൗണ്ടേഷന് ജഴ്സി ലേലം വഴി തുക സ്വരൂപിച്ച് കൈമാറാനും അവർ തീരുമാനിച്ചിട്ടുണ്ട്. ഈ സീസണിലെ ആദ്യ മത്സരത്തിൽ അണിയുന്ന ജഴ്സിയാണ് ലേലത്തിൽ വെക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറിന് ദുബൈയിൽ സൺറൈസേഴ്സ് ഹൈദരാബാദുമായാണ് ബാംഗ്ലൂരിെൻറ ആദ്യ മത്സരം.
ഇതിനുപുറമെ, ടീമിെൻറ സോഷ്യൽ മീഡിയ പേജുകൾ വഴി കോവിഡ് പോരാളികളെ കുറിച്ചുള്ള വിഡിയോകൾ പോസ്റ്റ് ചെയ്യും. ആദ്യപടിയായി ടീമിെൻറ വെബ്സൈറ്റിൽ വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറച്ചുനാളുകളായി നാടിനെ താങ്ങിനിർത്തുന്നത് കോവിഡ് പോരാളികളാണെന്നും അവർക്ക് അഭിവാദ്യമർപ്പിച്ചുള്ള ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങാൻ കഴിയുന്നത് അഭിമാനകരമാണെന്നും ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി പറഞ്ഞു. രാപ്പകൽ ഭേദമന്യേ അവർ നടത്തിയ പോരാട്ടം ബഹുമാനിക്കപ്പെടേണ്ടതാണ്. വെർച്വലായി നടന്ന ലോഞ്ചിങ്ങിൽ വിരാട് കോഹ്ലി, പാർഥിവ് പട്ടേൽ, ദേവ്ദത്ത് പടിക്കൽ എന്നിവർ കോവിഡ് പോരാളികളായ സിമ്രാൻജിത് സിങ്, ഹെതിക ഷാ, സീഷാൻ ജാവിദ് എന്നിവരുമായി സംവദിച്ചു. ഈ സീസണിലുടനീളം ഇത്തരം വിഡിയോകൾ സമർപ്പിക്കാനാണ് ടീം മാനേജ്മെൻറിെൻറ തീരുമാനം.
താരങ്ങൾക്ക് പുരസ്കാരം നൽകി ചെന്നൈ
ദുബൈ: ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളെ ആദരിച്ച് ടീം മാനേജ്മെൻറ്. ഓരോ മേഖലയിലെയും മികച്ച പ്രകടനത്തിെൻറ അടിസ്ഥാനത്തിലാണ് പുരസ്കാരം. ടീമിനെ മികച്ച രീതിയിൽ നയിച്ചതിനും കഴിഞ്ഞ സീസണിൽ ചെന്നൈക്കായി ഏറ്റവുമധികം റൺസ് നേടിയതിനുമാണ് പുരസ്കാരം. ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇമ്രാൻ താഹിർ ക്വാറൻറീനിലിരുന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ട്വൻറി 20 ക്രിക്കറ്റിെൻറ വിവിധ ലീഗുകളിലും അന്താരാഷ്ട്ര മത്സരങ്ങളിലുമായി 500 വിക്കറ്റ് തികച്ച വിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോയും ക്വാറൻറീനിലിരുന്നാണ് പുരസ്കാരം സ്വീകരിച്ചത്. കഴിഞ്ഞദിവസമാണ് ഇവർ യു.എ.ഇയിൽ എത്തിയത്. ഓൾറൗണ്ടർമാരായ രവീന്ദ്ര ജദേജ, ഷെയ്ൻ വാട്സൺ, മാനേജർ സഞ്ജയ് നടരാജൻ, മൈക്ക് ഹസി എന്നിവരും ആദരം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.