കോഹ്ലിപ്പടയെ തേച്ചൊട്ടിച്ച് ഹൈദരാബാദ്; േപ്ല ഓഫ് നിർണയം കടുപ്പം
text_fieldsഷാർജ: ജയത്തോടെ േപ്ല ഓഫ് ഉറപ്പിക്കാനിറങ്ങിയ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിെന ജീവൻമരണപോരാട്ടത്തിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് നാണംകെടുത്തി വിട്ടു. നിശ്ചിത ഓവറിൽ 121 റൺസിെൻറ ചെറിയ വിജയലക്ഷ്യം ഉയർത്തിയ ബാംഗ്ലൂരിെൻറ കഥ ഹൈദരാബാദ് 15ാം ഓവറിൽ തന്നെ തീർത്തു. 32പന്തിൽ 39 റൺസെടുത്ത വൃദ്ധിമാൻ സാഹ, 19 പന്തുകളിൽ 26 റൺസെടുത്ത മനീഷ് പാണ്ഡേ, 10 പന്തുകളിൽ 26 റൺസെടുത്ത ജേസൺ ഹോൾഡർ എന്നിവർ ചേർന്ന് ഹൈദരാബാദിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ജയത്തോടെ ഹൈദരാബാദ് പോയൻറ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറിയപ്പോൾ ബാംഗ്ലൂർ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. മുഴുവൻ ടീമുകളും 13 മത്സരം വീതം പൂർത്തിയാക്കിയപ്പോൾ 18 പോയൻറുള്ള മുംബൈ ഇന്ത്യൻസ് ഒന്നാംസ്ഥാനത്തോടെ േപ്ല ഓഫ് ഉറപ്പിച്ചു. 13 കളികളിൽ നിന്നും 10 പോയൻറുള്ള ചെന്നൈ സൂപ്പർകിങ്സ് പുറത്താകുകയും ചെയ്തു. ഡൽഹിക്കും ബാംഗ്ലൂരിനും 14 പോയൻറ് വീതവും ഹൈദരാബാദ്, പഞ്ചാബ്, രാജസ്ഥാൻ, കൊൽകത്ത ടീമുകൾക്ക് 12 പോയൻറുമാണുള്ളത്. ഇതോടെ അവസാന മത്സരത്തിലെ ഫലത്തിനൊപ്പം റൺറേറ്റും അടിസ്ഥാനമാക്കിയാകും േപ്ലഓഫ് യോഗ്യത നിശ്ചയിക്കുക.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നിരയിൽ ആർക്കും ശോഭിക്കാനായില്ല. 31 പന്തുകളിൽ 32 റൺസെടുത്ത ജോഷ് ഫിലിപ്പെ, 24 പന്തുകളിൽ 24 റൺസെടുത്ത എ.ബി ഡിവില്ലിയേഴ്സ്, 18 പന്തുകളിൽ 21 റൺസെടുത്ത വാഷിങ്ടൺ സുന്ദർ എന്നിവർ തമ്മിൽ ഭേദമായി. 24 പന്തുകളിൽ 15 റൺസെടുത്ത ഗുർകീറത് സിങിെൻറ മോശം പ്രകടനം അവസാന ഓവറുകളിൽ ബാംഗ്ലൂരിെൻറ റണ്ണൊഴുക്ക് കുറച്ചു. വിരാട് കോഹ്ലി ഏഴും ദേവ്ദത്ത് പടിക്കൽ അഞ്ചും റൺസെടുത്ത് പുറത്തായി. സന്ദീപ് ശർമയും ഹോൾഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാലോവറിൽ 11 റൺസ് മാത്രം വിട്ടുനൽകി 1 വിക്കറ്റെടുത്ത ടി.നടരാജൻ മിന്നുംപ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.