സെഞ്ച്വറി ഷോയുമായി പടിക്കൽ, കട്ടക്ക് കൂടെനിന്ന് ക്യാപ്റ്റൻ; ബാംഗ്ലൂരിന് പത്ത് വിക്കറ്റ് ജയം
text_fieldsമുംബൈ: ആരാധകർ കാത്തിരുന്ന ദിനം. മലയാളി താരം ദേവ്ദത്ത് പടിക്കൽ സെഞ്ച്വറി വെടിക്കെട്ടുമായി (101) വാംഖാഡെ സ്റ്റേഡിയത്തെ വിറപ്പിച്ചപ്പോൾ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്, രാജസ്ഥാൻ റോയൽസിനെ 10 വിക്കറ്റിന് തോൽപിച്ചു. പടിക്കലിന് കൂട്ടായി ക്യാപ്റ്റൻ വിരാട് കോഹ്ലിയും (72) തിളങ്ങിയതോടെയാണ് ഇളകാത്ത ആദ്യ വിക്കറ്റിലെ കിടിലൻ പാർട്ണർഷിപ്പിൽ ബാംഗ്ലൂർ ജയിച്ചത്.
ആറു സിക്സും 11 ഫോറും അടക്കം 52 പന്തിലായിരുന്നു പടിക്കലിെൻറ സെഞ്ച്വറിപ്പോരാട്ടം. മലയാളി താരത്തിെൻറ ആദ്യ ഐ.പി.എൽ സെഞ്ച്വറികൂടിയാണിത്. മൂന്ന് സിക്സും ആറു ഫോറും അടങ്ങുന്നതാണ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഇന്നിങ്സ്. വെടിക്കെട്ട് പ്രകടനത്തോടെ ഐ.പി.എല്ലിൽ 6000 ക്ലബിലെത്തുന്ന ആദ്യ താരവുമായി വിരാട് കോഹ്ലി മാറി.
രാജസ്ഥാെൻറ 177 റൺസ് ലക്ഷ്യമാക്കിയിറങ്ങിയ വിരാട് കോഹ്ലി-ദേവദത്ത് പടിക്കൽ പാർട്ണർഷിപ് പൊളിക്കാൻ ബൗളർമാർ കിണഞ്ഞുശ്രമിച്ചിട്ടും നടന്നില്ല. ഈ സീസണിൽ ബാംഗ്ലൂരിെൻറ തുടർച്ചയായ നാലാം ജയമാണിത്. സ്കോർ: രാജസ്ഥാൻ റോയൽസ്- 177/10 (20 ഓവർ), റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ- 181/10 (16.3 ഓവർ).
ടോസ് നേടിയ വിരാട് കോഹ്ലി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റെൻറ തീരുമാനത്തിൽ വിശ്വസിച്ച ബൗളർമാർ തുടക്കം മുതലേ രാജസ്ഥാനെ മുറുക്കി. 43 റൺസിനിടെ നാലു മുൻനിര വിക്കറ്റുകളാണ് ബാംഗ്ലൂർ ബൗളർമാർ വീഴ്ത്തിയത്. ജോസ് ബട്ട്ലറെ (8) പുറത്താക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
പിന്നാലെ രാജസ്ഥാെൻറ ഓരോരുത്തർ കൂടാരം കയറി. മനൻ വോറ (7), ഡേവിഡ് മില്ലർ (0), ക്യാപ്റ്റൻ സഞ്ജു വി. സാംസൺ (21) എന്നിവർ പെട്ടെന്ന് പുറത്തായതോടെ 43 റൺസിനിടെ നാലു വിക്കറ്റുകൾ രാജസ്ഥാന് നഷ്ടമായി. മില്ലറെ സിറാജ് പുറത്താക്കിയപ്പോൾ, വോറയെ ജാമിസണും, സഞ്ജുവിനെ വാഷിങ്ടൺ സുന്ദറുമാണ് പറഞ്ഞയച്ചത്. ഇതോടെ രാജസ്ഥാൻ വൻ തകർച്ച നേരിട്ടു.
എന്നാൽ, മധ്യനിരയിൽ ശിവം ദുബെ(46), റിയാൻ പെരാഗ്(25), രാഹുൽ തെവാത്തിയ(40) എന്നിവർ തിളങ്ങിയതോടെയാണ് രാജസ്ഥാൻ മാന്യമായ സ്കോറിലേക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.