Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബംഗ്ലാദേശിനെതിരെ...

ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയവുമായി അഫ്ഗാനിസ്താൻ സൂപ്പർ ഫോറിൽ

text_fields
bookmark_border
ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയവുമായി അഫ്ഗാനിസ്താൻ സൂപ്പർ ഫോറിൽ
cancel

ഷാർജ: ബംഗ്ലാദേശിനെ ഏഴ്​ വിക്കറ്റിന്​ തകർത്ത്​ അഫ്​ഗാനിസ്താൻ ഏഷ്യ കപ്പിന്‍റെ സൂപ്പർ ഫോറിൽ പ്രവേശിച്ചു. ടൂർണമെന്‍റിൽ സൂപ്പർ ഫോറിലെത്തുന്ന ആദ്യ ടീമാണ്​ അഫ്​ഗാൻ. ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങിലും ഒരുപോലെ മികവ്​ പുലർത്തിയാണ്​ അഫ്​ഗാൻ വിജയത്തിലെത്തിയത്​. സ്​കോർ: ബംഗ്ലാദേശ്​: 127/7. അഫ്​ഗാൻ: 131/3 (18.3). 17 പന്തിൽ 43 റൺസെടുത്ത നജീബുല്ല സെദ്​രാനും 41 പന്തിൽ 42 റൺസെടുത്ത ഇബ്രാഹിം സെദ്​രാനുമാണ്​ അഫ്​ഗാനെ വിജയത്തിലെത്തിച്ചത്​.

ഷാർജയിലെ സ്പിൻ വിക്കറ്റിൽ ടോസ്​ നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ്​ തുടക്കം മുതൽ പതറിയിരുന്നു. 28 റൺസെടുക്കുന്നതിനിടെ നാല്​ വിക്കറ്റുകൾ നഷ്ടമായ അവർ ഏഴാം വിക്കറ്റിൽ മൊസാദെക്ക്​ ഹുസൈനും (48) മുഹമൂദുല്ലയും (25) നടത്തിയ ചെറുത്ത്​ നിൽപിലാണ്​ നൂറ്​ കടന്നത്​.

അഫ്​ഗാന്​ വേണ്ടി സ്പിന്നർമാരായ മുജീബുർ റഹ്​മാനും റാശിദ്​ ഖാനും മൂന്ന്​ വിക്കറ്റ്​ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഇഴഞ്ഞുനീങ്ങിയ അഫ്​ഗാനെ അവസാന ഓവറുകളിൽ വെടിക്കെട്ട്​ നടത്തി നജീബുള്ള വിജയത്തിലെത്തിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ അഫ്​ഗാൻ ശ്രീലങ്കയെയും തോൽപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia Cup
News Summary - Bangladesh-afganisthan Match
Next Story