ഇന്ത്യക്ക് അഞ്ച് റൺസ് 'ദാനം' ചെയ്ത് ബംഗ്ലാദേശ്; വിഡിയോ വൈറൽ
text_fieldsഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ച് റൺസ് 'ദാനം' ചെയ്ത് ബംഗ്ലാദേശ്. ബംഗ്ലാദേശിലെ സഹൂർ അഹ്മദ് ചൗധരി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ്ങിനിടെയാണ് അപൂർവ സംഭവം. ബംഗ്ലാദേശ് ഫീൽഡർ ബാൾ വിക്കറ്റ് കീപ്പർ നൂറുൽ ഹസനരികിലേക്ക് പന്തെറിഞ്ഞുകൊടുത്തപ്പോൾ നിലത്ത് വെച്ചിരുന്ന ഹെൽമറ്റിൽ തട്ടിയതിനെ തുടർന്ന് ഐ.സി.സി നിയമപ്രകാരം ഇന്ത്യക്ക് അഞ്ച് പെനാൽറ്റി റൺസ് അനുവദിക്കുകയായിരുന്നു. ആർ. അശ്വിനും കുൽദീപ് യാദവും ക്രീസിൽ നിൽക്കെയായിരുന്നു ഇത്.
5 penalty runs were awarded to India.pic.twitter.com/H9ECVqbSon#INDvsBangladesh | #BANvsIND | #BANvIND
— Saikat Ghosh (@Ghosh_Analysis) December 15, 2022
താജുൽ ഇസ്‌ലാം എറിഞ്ഞ 112ാം ഓവറിലെ രണ്ടാം പന്ത് അശ്വിൻ തേർഡ് മാനിലേക്ക് അടിച്ചപ്പോഴാണ് സംഭവം. അശ്വിനും കുൽദീപും രണ്ട് റൺസ് ഓടിയെടുത്തിരുന്നു. തേർഡ്മാനിൽനിന്ന് പന്ത് പിടിച്ചെടുത്ത ബംഗ്ലാദേശ് ഫീൽഡർ പന്ത് തിരിച്ചെറിഞ്ഞപ്പോൾ വിക്കറ്റ്കീപ്പർ നിലത്തുവെച്ച ഹെൽമറ്റിൽ തട്ടുകയായിരുന്നു. ഇതേതുടർന്നാണ് റൺസ് അനുവദിച്ചത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ആദ്യ ടെസ്റ്റിറ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 404 റൺസാണ് നേടിയത്. മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ എട്ടിന് 133 റൺസെന്ന പരിതാപകരമായ നിലയിലാണ്. ആതിഥേയർ ഇപ്പോൾ 271 റൺസ് പിറകിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.