തകർന്നടിഞ്ഞ് അഫ്ഗാൻ; ബംഗ്ലാദേശിന് 157 റൺസ് വിജയലക്ഷ്യം
text_fieldsധരംശാല: മുൻനിര ബാറ്റർമാർ നൽകിയ തുടക്കം മുതലെടുക്കാനാകാതെ ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനു മുന്നിൽ തകർന്നടിഞ്ഞ് അഫ്ഗാനിസ്താൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 37.2 ഓവറിൽ 156 റൺസിന് ഓൾ ഔട്ടായി. ഓപ്പണർ റഹ്മാനുള്ള ഗുർബാസാണ് ടോപ് സ്കോറർ. 62 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 47 റൺസെടുത്താണ് താരം പുറത്തായത്.
ഒരുഘട്ടത്തിൽ 24.4 ഓവറിൽ മൂന്നു വിക്കറ്റിന് 112 റൺസെടുത്ത് അഫ്ഗാൻ ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാൽ, പിന്നീട് വന്ന താരങ്ങൾക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. സ്കോർ ബോർഡിൽ 44 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് ബാക്കിയുള്ള ഏഴു വിക്കറ്റുകളും അഫ്ഗാൻ കളഞ്ഞുകുളിച്ചത്. ഓപ്പണറായ ഇബ്രാഹിം സദ്രാൻ (25 പന്തിൽ 22), അസ്മത്തുള്ള ഒമർസായി (20 പന്തിൽ 22), റഹ്മത്ത് ഷാ (25 പന്തിൽ 18), ഹഷ്മത്തുള്ള ഷാ (38 പന്തിൽ 18) എന്നിവരാണ് ടീമിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
അഞ്ചുപേർ രണ്ടക്കം കണാതെയാണ് പുറത്തായത്. ബംഗ്ലാദേശിനായി ഷാകിബുൽ ഹസൻ, മെഹ്ദി ഹസൻ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഷോറിഫുൾ ഇസ്ലാം രണ്ടും തസ്കിൻ അഹ്മദ്, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.