ബംഗ്ലാദേശ് ട്വന്‍റി20 ടീം നായകൻ മഹ്മുദുല്ല ടെസ്റ്റിൽ നിന്ന് വിരമിച്ചു
text_fieldsധാക്ക: ബംഗ്ലാദേശ് ഓൾറൗണ്ടർ മഹ്മുദുല്ല റിയാദ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ബുധനാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു. താരത്തിന്‍റെ 12 വർഷം നീണ്ടുനിന്ന ടെസ്റ്റ് കരിയറിനാണ് ഇതോടെ അന്ത്യമായത്.
പാകിസ്താനെതിരായ രണ്ടുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് വെള്ളിയാഴ്ച ചിറ്റഗോങ്ങിൽ തുടക്കമാകാനിരിക്കേയാണ് വിരമിക്കൽ പ്രഖ്യാപനം. ബംഗ്ലാദേശ് ട്വന്‍റി20 ടീം നായകൻ കൂടിയായ മഹ്മുദുല്ലയെ ടീമിൽ ഉൾപെടുത്തിയിരുന്നില്ല.
അരങ്ങേറ്റത്തിലും വിടവാങ്ങൽ ടെസ്റ്റിലും കളിയിലെ താരമായാണ് മഹ്മുദുല്ല പാഡ് അഴിച്ചത്. ഹരാരെയിൽ ജൂലൈയിൽ സിംബാബ്വെക്കെതിരായ ടെസ്റ്റിൽ പുറത്താകാതെ 150 റൺസ് സ്കോർ ചെയ്ത മഹ്മുദുല്ല ടീമിനെ ജയത്തിലേക്ക് നയിച്ചിരുന്നു.
പരിമിത ഓവർ ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി. 50 ടെസ്റ്റുകളിൽ നിന്നായി 35കാരൻ 33.49 ശരാശരിയിൽ 2914 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 43 വിക്കറ്റുകളും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.