'ഐ.പി.എൽ പോലെ ടെസ്റ്റ് കളിക്കാൻ സാധിക്കില്ല, ഇന്ത്യ ദ്രാവിഡിനെ മിസ് ചെയ്യുന്നുണ്ട്'; ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുൻ പാക് താരം
text_fieldsന്യൂസിലാൻഡിനെതിരെ ഇന്ത്യൻ ടീം തോറ്റതിന് പിന്നാലെ ടീമിനെതിരെയും പുതിയ കോച്ച് ഗംഭീറിനെതിരെയും ഒരുപാട് വിമർശനങ്ങളെത്തിയിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളും തോറ്റുകൊണ്ടാണ് ഇന്ത്യ ന്യൂസിലാൻഡിനോട് അടിയറവ് പറഞ്ഞത്. ഇതിന് പിന്നാലെ മുൻ കോച്ച് രാഹുൽ ദ്രാവിഡിനെ ഇന്ത്യ മിസ് ചെയ്യുന്നുണ്ടാകുമെന്ന് പറയുകയാണ് മുൻ പാകിസ്താൻ താരം ബാസിത് അലി.
രാഹുൽ ദ്രാവിഡിന് ടെസ്റ്റ് മത്സരത്തിൽ നാല് ദിവസത്തെ പദ്ധതി കൃത്യമായുണ്ടെന്ന് പറയുകയാണ് ബാസിത് അലി. ഐ.പി.എൽ മത്സരങ്ങൾ വിജയിക്കുന്നത് പോലെ ടെസ്റ്റ് മത്സരങ്ങളിൽ പറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ഇന്ത്യ ഇപ്പോള്‍ തീര്‍ച്ചയായും രാഹുല്‍ ദ്രാവിഡിനെ മിസ് ചെയ്യുന്നുണ്ടാകും. ടെസ്റ്റ് മത്സരങ്ങളില്‍ അദ്ദേഹത്തിന് നാല് ദിവസത്തെ കൃത്യമായ പദ്ധതികൾ ഉണ്ടായിരിക്കണം. എന്നാല്‍ ഇപ്പോഴത്തെ മാനേജ്‌മെന്റ് രണ്ടോ രണ്ടര ദിവസത്തേക്കോ മാത്രമേ ചിന്തിക്കുന്നുള്ളൂ', ബാസിത് അലി പറയുന്നു. മൂന്നാം ടെസ്റ്റില്‍ വെറും മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യ മത്സരം അടിയറവ് പറഞ്ഞത്.
'ഐ.പി.എല്ലിലെ ഒരു മത്സരം പോലെ ഒരിക്കലും നിങ്ങള്‍ക്ക് ടെസ്റ്റ് കളിക്കാന്‍ കഴിയില്ല. ഞങ്ങള്‍ സമനിലയ്ക്ക് വേണ്ടിയല്ല കളിക്കുന്നതെന്ന് ഐ.പി.എല്ലിലെ ചില പരിശീലകര്‍ പറയാറുണ്ട്. അത് ശരിയായ സമീപനമാണ്. എന്നാല്‍ അഞ്ച് ദിവസത്തെ മത്സരത്തെ വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടി വരും', ബാസിത് അലി കൂട്ടിച്ചേര്‍ത്തു.
24 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വന്തം മണ്ണിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ സമ്പൂർണമായി പരാജയപ്പെടുന്നത്. 2000ത്തിൽ ദക്ഷിണാഫ്രിക്കക്തെതിരെയാണ് ഇതിന് മുമ്പ് അവസാനമായി ഇന്ത്യ സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരവും തോൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.