ഐ.പി.എല്ലിൽ 10 ടീമുകൾ; ബി.സി.സി.ഐ അനുമതി നൽകി
text_fieldsഅഹമ്മദാബാദ്: ഐ.പി.എൽ ടീമുകളുടെ എണ്ണം 10 ആക്കി ഉയർത്താൻ ബി.സി.സി.ഐ തീരുമാനം. നിലവിൽ എട്ട് ടീമുകളാണ് െഎ.പി.എല്ലിൽ കളിക്കുന്നത്. 2022 മുതലാവും തീരുമാനം നടപ്പിലാവുക. ബി.സി.സി.ഐ വാർഷിക യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. എന്നാൽ, പുതുതായി ഏത് ടീമുകളാവുംഎത്തുകയെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല.
2028 ലോസ് എയ്ഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റ് മത്സര ഇനമാക്കണമെന്ന സമ്മർദം ശക്തമാക്കാൻ ഐ.സി.സിയോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കോവിഡ് മൂലം പ്രതിസന്ധിയിലായ ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്ക് അർഹമായ പ്രതിഫലം നൽകുമെന്നും ബി.സി.സി.ഐ അറിയിച്ചു.
കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയെ ബി.സി.സി.ഐ െവെസ് പ്രസിഡന്‍റാക്കാനും ബി.സി.സി.ഐ തീരുമാനിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള മഹിം വർമ്മ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.