Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 8:33 PM IST Updated On
date_range 19 May 2022 8:33 PM ISTക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത; ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരത്തിൽ മുഴുവൻ സീറ്റിലും പ്രവേശനം
text_fieldsbookmark_border
Listen to this Article
മുംബൈ: ഇന്ത്യ-സൗത്ത് ആഫ്രിക്ക ടി20 അന്താരാഷ്ട്ര പരമ്പരക്ക് സ്റ്റേഡിയത്തിലെ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കുമെന്ന് റിപ്പോർട്ട്. മെയ് ഒമ്പതിന് ആരംഭിക്കുന്ന മത്സരം ജൂൺ 19തോടെയാണ് അവസാനിക്കുക. നേരത്തെ, ഐ.പി.എൽ പ്ലേ-ഓഫുകളിൽ സ്റ്റേഡിയത്തിലെ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചിരുന്നു.
രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞതും മാർഗനിർദേശങ്ങളിൽ ഇളവും വന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐ മുഴുവൻ സീറ്റുകളും കാണികളെ അനുവദിക്കാൻ തീരുമാനിച്ചത്.
ന്യൂഡൽഹി, കുടക്, വിശാഖപട്ടണം, രാജ്കോട്ട്, ബംഗളൂരു എന്നീ അഞ്ച് സ്ഥലങ്ങളിലാണ് ഇന്ത്യ-സൗത്ത് ആഫ്രിക്ക പോരാട്ടം നടക്കുക. പരമ്പരക്കുള്ള 16 അംഗ സൗത്ത് ആഫ്രിക്കൻ ടീമിനെ ഈയിടെ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story