കുറഞ്ഞ ഓവർനിരക്ക്; ഹാർദിക് പാണ്ഡ്യക്ക് 30 ലക്ഷം പിഴ, അടുത്ത മത്സരം നഷ്ടമാകും
text_fieldsമുംബൈ: കുറഞ്ഞ ഓവർ നിരക്കിൽ മുംബൈ ഇന്ത്യൻസിനെതിരെ നടപടിയുമായി ബി.സി.സി.ഐ. മുംബൈ ക്യാപ്റ്റൻ ഹാർദിക്കിന് 30 ലക്ഷം രൂപ ബി.സി.ഐ പിഴ ചുമത്തി. അടുത്ത ഐ.പി.എൽ മത്സരവും ഹാർദിക്കിന് നഷ്ടമാകും. കഴിഞ്ഞ ദിവസം വാങ്ക്ഡേയിൽ നടന്ന ലഖ്നോവിനെതിരായ മത്സരത്തിലെ ഓവർ നിരക്കിന്റെ പേരിലാണ് മുംബൈക്ക് ശിക്ഷ വിധിച്ചത്.
ഈ സീസണിൽ ഇത് മൂന്നാം തവണയാണ് ഐ.പി.എൽ ചട്ടങ്ങൾ മുംബൈ ഇന്ത്യൻസ് ലംഘിക്കുന്നതെന്ന് ബി.സി.സി.ഐ അറിയിച്ചു. കുറഞ്ഞ ഓവർനിരക്കിൽ പാണ്ഡ്യക്ക് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിലെ വിലക്കും ശിക്ഷയായി നൽകുകയാണെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
പാണ്ഡ്യക്ക് പുറമേ ടീമിലെ മറ്റംഗങ്ങൾക്കും ശിക്ഷയുണ്ട്. ഇംപാക്ട് പ്ലേയർ ഉൾപ്പടെയുള്ളവർ 12 ലക്ഷമോ മാച്ച് ഫീസിന്റെ 50 ശതമാനമോ ഏതാണ് കുറവെങ്കിൽ അത് നൽകണമെന്നും ബി.സി.ഐയുടെ ഉത്തരവിലുണ്ട്.
കഴിഞ്ഞ ദിവസം ലഖ്നോവിനെതിരായ മത്സരത്തിലും മുംബൈ തോറ്റിരുന്നു. നിക്കോളാസ് പൂരന്റെ 75 റൺസ് പ്രകടനമാണ് ലഖ്നോവിന് കരുത്തായത്. 28 പന്തിലാണ് നിക്കോളാസ് പൂരൻ 75 റൺസെടുത്തത്. 14 മത്സരങ്ങളിൽ എട്ട് പോയിന്റോടെ അവസാന സ്ഥാനക്കാരായാണ് മുംബൈ ഈ സീസൺ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.