വനിത ഐ.പി.എൽ അടുത്ത വർഷം; നിലവിലെ ഫ്രാഞ്ചൈസികൾക്ക് മുൻഗണന
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വനിത എഡിഷന് അടുത്ത വർഷം തുടക്കമിടാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ). വനിത ഐ.പി.എല്ലിന് ജനറൽ ബോഡി അംഗീകാരം നൽകിയതായി ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അറിയിച്ചു.
ആറു ടീമുകളെ വെച്ചാകും ടൂർണമെന്റ് നടത്തുക. മൂന്ന് ടീമുകളെ വെച്ച് വനിതകളുടെ ടി20 ചലഞ്ച് ഇക്കുറി നടത്തും. ഐ.പി.എൽ പ്ലേഓഫ് മത്സരങ്ങളുടെ കൂടെ പൂനെയിൽ വെച്ചാണ് കളികൾ നടത്തുക. നാല് മത്സരങ്ങൾ ഉണ്ടാകുമെന്നും ഐ.പി.എൽ ഭരണസമിതി ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു.
പുരുഷ ഐ.പി.എല്ലിലെ 10 ഫ്രാഞ്ചൈസികൾക്ക് ടീമുകളെ സ്വന്തമാക്കുന്ന കാര്യത്തിൽ പരിഗണന ലഭിച്ചേക്കും. നിലവിൽ നാല് ഫ്രാഞ്ചൈസികൾ വനിത ഐ.പി.എല്ലിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നതായാണ് അറിവ്.
2018ലാണ് ആദ്യമായി ഐ.പി.എൽ വനിതകളുടെ ടി20 ചലഞ്ച് സംഘടിപ്പിച്ചത്. മൂന്ന് സീസണിൽ മത്സരങ്ങൾ നടത്തി. ട്രെയ്ൽബ്ലെയ്സെർസ്, സൂപ്പർനോവാസ്, വെലോസിറ്റി എന്നീ ടീമുകളാണ് ടി20 ചലഞ്ചറിൽ മാറ്റുരക്കുന്നത്. 2018ലും 2019ലും സൂപ്പർനോവാസാണ് കപ്പടിച്ചത്. 2020ൽ ട്രെയ്ൽബ്ലെയ്സെർസ് ജേതാക്കളായി. കോവിഡ് വ്യാപനം മൂലം 2021ൽ ടൂർണമെന്റ് നടത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.