സിംബാബ്വെക്കെതിരായ ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളിൽ സഞ്ജു കളിക്കില്ല
text_fieldsന്യൂഡൽഹി: സിംബാബ്വെക്കെതിരായ ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കില്ല. യശ്വസി ജയ്സ്‍വാൾ, ശിവം ദുബെ എന്നിവരെയും ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സായി സുദർശൻ, ജിതേഷ് ശർമ്മ, ഹർഷിത് റാണ തുങ്ങിയവരാണ് ഇവരുടെ പകരക്കാരെന്ന് ബി.സി.സി.ഐ അറിയിച്ചു.
ട്വന്റി 20 ലോകകപ്പിന് പോയ ഇന്ത്യൻ സംഘം ബാർബഡോസിൽ കുടുങ്ങിയതിനെ തുടർന്നാണ് സഞ്ജുവിനും യശ്വസിക്കും ദുബെക്കും പകരക്കാരെ കണ്ടെത്താൻ ബി.സി.സി.ഐ നിർബന്ധിതമായത്. ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ബുധനാഴ്ച വൈകുന്നരം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. ബി.സി.സി.ഐ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3.30ന് ബാർബഡോസിൽ നിന്ന് പുറപ്പെടുന്ന സംഘം വൈകുന്നേരം 7.45 ഓടെ ഡൽഹിയിൽ ഇറങ്ങും.
ബെറിൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ബാർബഡോസ് വിമാനത്താവളം അടച്ചതിനെ തുടർന്ന് ടീം രണ്ടുദിവസമായി അവിടെ തങ്ങുകയാണ്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉൾപ്പെടെ എഴുപതോളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.
ബെറിൽ ചുഴലിക്കാറ്റിൻ്റെ ആഘാതം ബാർബഡോസിൽ അത്ര രൂക്ഷമാല്ലാത്തതിനാൽ സുരക്ഷ മുൻകരുതലെടുത്ത് അടുത്ത 12 മണിക്കൂറിനകം വിമാനത്താവളം പ്രവർത്തനക്ഷമമാക്കാനാകുമെന്ന് ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ടിലി അറിയിച്ചു.സിംബാബ്വെക്കെതിരായ ട്വന്റി 20 പരമ്പരയിൽ അഞ്ച് മത്സരങ്ങളാണ് ഉള്ളത്.ജൂലൈ ആറിന് പരമ്പരക്ക് തുടക്കമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.