ഐ.സി.സി ബോർഡ് യോഗത്തിൽ ബി.സി.സി.ഐ പ്രതിനിധിയായി ജയ് ഷാ; ട്രോളുമായി നെറ്റിസൺസ്
text_fieldsഹൃദയാഘാതത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി വിശ്രമിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് പകരമായി സെക്രട്ടറി ജയ് ഷാ ഇൗ മാസാവസാനം നടക്കുന്ന ഐസിസി ബോർഡ് യോഗത്തിൽ പങ്കെടുക്കും. പൊതുവെ അംഗരാജ്യങ്ങളുടെ ബോർഡ് പ്രസിഡൻറുമാർ ഡയറക്ടർ ബോർഡ് യോഗത്തിലും, സെക്രട്ടറി ചീഫ് എക്സിക്യൂട്ടീവ് മീറ്റിങ്ങിലും (സിഇസി) പങ്കെടുക്കലായിരുന്നു പതിവ്.
ഐസിസിയുടെ സുപ്രധാന യോഗത്തിൽ ജയ് ഷായെ ഇന്ത്യൻ പ്രതിനിധിയായി അയക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും പ്രതിഷേധങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത ഒരാളെ എങ്ങനെ അത്തരമൊരു യോഗത്തിൽ വിശ്വസിച്ച് അയക്കുമെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.
Congratulations Jay Shah....u deserve it to b there...bcoz ur contribution to Indian is more than Sunil Gavaskar or Tendulkar...
— shraddha Saburi #I support Farmers (@saburi_shradha) January 10, 2021
Baap ho to aisa... https://t.co/FkczmhFRvX
Jay shah will soon replace injured jadeja in the squad and amit shah going to replace virat kohli pic.twitter.com/VzD8UzSoXo
— boba☭ (@YouSleepYouDie) January 10, 2021
Once upon a time, Australian players CONGRATULAT Sharad pawar for his hundred centuries....bt now Jay Jay #JayShah #NepotismBarbie pic.twitter.com/SsO2S2C9vx
— Jayesh Hande (@JayeshHande_21) January 10, 2021
ചോദ്യങ്ങൾ ഉയർന്നതോടെ പ്രതികരണവുമായി ബോർഡ് ട്രെഷറർ അരുൺ ധുമാൽ രംഗത്തെത്തി. 'ദാദക്ക് വിശ്രമത്തിന് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ അടുത്ത ഐസിസി ബോർഡ് മീറ്റിംഗിൽ ഞങ്ങളുടെ സെക്രട്ടറി (ഷാ) ബിസിസിഐയെ പ്രതിനിധീകരിക്കുമെന്നും അത് ഈ മീറ്റിങ്ങിൽ മാത്രമായിരിക്കുമെന്നും ധുമാൽ അറിയിച്ചു. അതേസമയം, സെക്രട്ടറിമാർ പെങ്കടുക്കേണ്ട ചീഫ് എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ താൻ പെങ്കടുക്കുമെന്നും ധുമാൽ കൂട്ടിച്ചേർത്തു.
യോഗത്തിൽ ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളിലൊന്ന് ഇന്ത്യയിൽ നടക്കുന്ന ടി 20 ലോകകപ്പായിരിക്കുമെന്നാണ് സൂചന. നേരിയ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ജനുവരി രണ്ടിനായിരുന്നു ഗംഗുലിയെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. മൂന്നാഴ്ചത്തേക്കാണ് മുൻ ഇന്ത്യൻ നായകന് വിശ്രമം അനുവദിച്ചിരിക്കുന്നത്.
#AUSvsIND #JayShah Amit Shah's son Jay shah to represent India as bcci head at icc . Meanwhile kangana Ranaut response :- pic.twitter.com/WXlVwMDPwR
— Ramadhir singh🏹🚜 (@iamramadhir) January 10, 2021
So deserving. So proud of Jay Shah & such an honour that he will represent India at the ICC board. No dynasty exists in Bjp at all https://t.co/YGGFOXeH6K
— Swati Chaturvedi (@bainjal) January 10, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.