'കട്ടകലിപ്പിൽ ബി.സി.സി.ഐ'; ഇനി സൂപ്പർതാരങ്ങൾ ഇന്ത്യൻ മണ്ണിൽ ഒന്നിച്ച് കളിച്ചേക്കില്ല; റിപ്പോർട്ട്
text_fieldsന്യൂസിലാൻഡിനെതിരെ വൈറ്റ്‍വാഷായ ഇന്ത്യൻ ടീമിൽ സീനിയർ സൂപ്പർതാരങ്ങൾ ഇനി ഇന്ത്യൻ മണ്ണിൽ ഒരുമിച്ച് കളിച്ചേൽക്കില്ലെന്ന് സൂചന. ടീമിലെ ഏറ്റവും മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരെല്ലം ഒരുമിച്ച് ഇന്ത്യൻ മണ്ണിൽ കളിച്ച അവസാന ടെസ്റ്റ് മത്സരമായിരിക്കും ന്യൂസിലാൻഡിനെതിരെയുള്ളതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ആസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ വെച്ച് നടക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ശേഷം സീനിയർ താരങ്ങളുടെ ഭാവി തീരുമാനിക്കുമെന്ന് ബി.സി.സി.ഐയോട് ചേർന്ന് നിൽക്കുന്ന സോഴ്സ് വ്യക്തമാക്കുന്നു. 'തകർച്ചയെ കുറിച്ച് എന്തായാലും പരിഗണിക്കും, ആസ്ട്രേലിയിയിലേക്ക് കളിക്കാൻ പോകുന്നതിനാൽ അത് ഫോർമൽ അല്ലാത്ത രീതിയിലായിരിക്കും. ഇതൊരു വലിയ തോൽവി തന്നെയാണ് എന്നാൽ ആസട്രേലിയക്കെതിരെയുള്ള ടീം നേരത്തെ തെരഞ്ഞെടുത്തതിനാൽ വലിയ അഴിച്ചുപണികളൊന്നുമുണ്ടാകില്ല.
എന്നാൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചില്ലെങ്കിൽ നാല് സൂപ്പർതാരങ്ങളെല്ലാവരും ഒരുമിച്ച് ഇംഗ്ലണ്ടിലേക്കുള്ള അഞ്ച് മത്സര പരമ്പരക്ക് വരില്ല എന്ന് ഉറപ്പാണ്. എന്തായാലും ഇന്ത്യൻ മണ്ണിൽ അവരെല്ലാവരും ഒരുമിച്ച് കളിച്ച അവസാന ടെസ്റ്റായിരുന്നു ന്യൂസിലാൻഡിനെതിരെയുള്ളത്,' ബി.സി.സി.ഐയോട് അടുത്ത് നിൽക്കുന്ന സോഴ്സ് അറിയിച്ചു.
24 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണിൽ ഒരു പരമ്പരയിലെ എല്ലാ മത്സരവും തോൽക്കുന്നത്. അവസാന മത്സരത്തിൽ 147 റൺസ് പിന്തുടർന്ന ഇന്ത്യ 121 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. സ്പിന്നർമാർക്കെതിരെ ഋഷഭ് പന്തും ആദ്യ ഇന്നിങ്സിലെ ശുഭ്മൻ ഗില്ലും വാഷിങ്ടൺ സുന്ദറുമൊഴികെ എല്ലാവരും പതറുന്ന കാഴ്ചക്കായിരുന്നു വാങ്കെഡെ സാക്ഷിയായത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ച് മത്സരത്തിൽ നാലെണ്ണം ഇന്ത്യക്ക് വിജയിച്ചെ മതിയാവു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.